അധികാരമോഹിയായ ദേശാടനപ്പക്ഷി: അബ്ദുല്ലക്കുട്ടിക്കെതിരേ വിമര്‍ശനവുമായി വീക്ഷണം
കൊച്ചി: നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും വിജയത്തെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട എ.പി അബ്ദുല്ലക്കുട്ടിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം.
അധികാരമോഹവുമായി നടക്കുന്ന ദേശാടനക്കിളിയാണ് അബ്ദുല്ലക്കുട്ടിയെന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു. അബ്ദുല്ലക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹവുമായാണ് എന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുല്ലക്കുട്ടി പണ്ടേ ശീലിച്ചതാണ്. ഇങ്ങനെയൊരാളെ കോണ്‍ഗ്രസില്‍ തുടരാന്‍ അനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയാണ് സുധാകരന്‍ എം.പിയായപ്പോള്‍ ഒഴിവു വന്ന നിയമസഭാസീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ തോല്‍വിയുടെ വേനല്‍ക്കാലമാണെന്നും ബി.ജെ.പിയില്‍ താമര പൂക്കുന്ന വസന്തമാണെന്നും കരുതിയാണ് മോദി സ്തുതിയുമായി അബ്ദുല്ലക്കുട്ടി രംഗത്തെത്തിയതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഒരിക്കല്‍ വേലിചാടിയ പശു പിന്നെ കാണുന്ന വേലികളൊക്കെയും ചാടുമെന്നു പറഞ്ഞുതുപോലെയാണ് കാലുമാറ്റത്തിലൂടെ രാഷ്ട്രീയ വിശുദ്ധി കളഞ്ഞുകുളിച്ച അബ്ദുല്ലക്കുട്ടി വേലിചാടാനൊരുങ്ങുന്നതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."