വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം വേഗത്തിലാക്കണം: റോഷി അഗസ്റ്റിന്‍
ചെറുതോണി : കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിന് പ്രഥമ പരിഗണന നല്‍കി നടപടി സ്വീകരിക്കണമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ക്യാമ്പ് അവസാനിക്കുമ്പോള്‍ എങ്ങോട്ട് പോകുമെന്ന അനിശ്ചിതാവസ്ഥയിലാണ് ഒട്ടുമിക്കവരും.
വീട് പൂര്‍ണമായി നഷ്ടപെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും ഭൂമി നഷ്ടപെട്ടവര്‍ക്ക് വീട് വയ്ക്കുന്നതിന് സ്ഥലം വാങ്ങുന്നിനായി ആറ് ലക്ഷം രൂപ വരെയും അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. ഇത് നടപ്പിലാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം.
പുതിയ താമസ സ്ഥലം കണ്ടെത്തുന്നതു വരെ കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ ഉപയോഗത്തിലില്ലാത്ത ക്വാര്‍ട്ടേഴ്‌സുകള്‍ പുനരധിവാസത്തിന് നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം. വെള്ളത്തൂവലിലും കത്തിപ്പാറയിലും ഇത്തരം ക്വാര്‍ട്ടേഴ്‌സുകള്‍ നിലവിലുണ്ട്. വീട് നഷ്ടപെട്ട് വാടക വീടുകളിലേക്ക് മാറേണ്ടി വന്നവര്‍ക്ക് വാടക ഇനത്തില്‍ ചെലവാകുന്ന തുക നിശ്ചിത കാലയളവിലേക്ക് സര്‍ക്കാര്‍ അനുവദിച്ച് നല്‍കണമെന്നും എം.എല്‍.എ ആവശ്യപെട്ടു. കൊന്നത്തടി പഞ്ചായത്തിലെ പൊന്മുടി ക്യാംപ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊന്നത്തടി പഞ്ചായത്തിലെ ദുരിതബാധിത മേഖലകളായ മങ്കുവ, പന്നിയാര്‍കുട്ടി, കൊന്നത്തടി, അഞ്ചാംമൈല്‍, പാക്കാലപ്പടി എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കുളങ്ങര , ബ്ലോക്ക് പഞ്ചായത്തംഗം ടി.പി മല്‍ക്ക, ജെയിംസ് മ്ലാക്കുഴി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോണ സാന്റു, പഞ്ചായത്തംഗങ്ങളായ മേഴ്‌സി ജോസ്, ലിസി ജോസ്, ജയ വിജയന്‍ എന്നിവരോടൊപ്പം എം.എല്‍.എ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."