താരങ്ങള്‍ പ്രതിഷേധിച്ചു
ബംഗളൂരു: കണ്ഠീരവ സ്റ്റേഡിയം അത്ലറ്റുകളുടെ പരിശീലനത്തിനായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ താരങ്ങളും പരിശീലകരും പ്രതിഷേധ ധര്‍ണ നടത്തി. നിലവില്‍ ബംഗളൂരു എഫ്.സിയുടെ ഹോം ഗ്രൗണ്ടും കണ്ഠീരവ സ്റ്റേഡിയമാണ്. ബംഗളൂരു നഗരത്തിലെ ഏക സിന്തറ്റിക്ക് ട്രാക്കുള്ള സ്റ്റേഡിയമാണിത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നൂറോളം വരുന്ന കായിക താരങ്ങളോട് വിദ്യാനഗറിലുള്ള ട്രാക്കിലേക്ക് ട്രെയിനില്‍ പരിശീലനത്തിനായി പോകാനാണ് ആവശ്യപ്പെടുന്നതെന്ന് താരങ്ങള്‍ പറഞ്ഞു.
വരാനിരിക്കുന്ന ദേശീയ, അന്തര്‍ ദേശീയ മത്സരങ്ങള്‍ക്കായുള്ള പരിശീലനത്തിന് സ്റ്റേഡിയം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതി നല്‍കുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഒളിംപ്യന്‍ അശ്വിനി നാച്ചപ്പ, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് എന്‍ ലിംഗപ്പ തുടങ്ങി പ്രമുഖര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."