HOME
DETAILS
MAL
യു.പി: ജനക്കൂട്ടത്തിനുനേരെ വെടിവയ്പ് നടത്തിയയാള്‍ പിടിയില്‍
backup
October 19 2020 | 04:10 AM
ലക്നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ കഴിഞ്ഞ ദിവസം ജനക്കൂട്ടത്തിനു നേരെ വെടിവയ്പ് നടത്തിയ ബി.ജെ.പി നേതാവ് പിടിയില്‍. ബി.ജെ.പി പ്രാദേശിക നേതാവും ബി.ജെ.പി എം.എല്‍.എ സുധേന്ദ്ര സിങ്ങിന്റെ വലംകൈയുമായ ധീരേന്ദ്ര സിങ്ങാണ് അറസ്റ്റിലായത്. ലക്നൗവില്‍നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം.
ബല്ലിയയില്‍ റേഷന്‍ കടകള്‍ നടത്തുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടു ചേര്‍ന്ന യോഗത്തിനിടെ പ്രകോപിതനായ ഇയാള്‍ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും പരിഭ്രാന്തരായി ഓടുന്നതിനിടെ നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലിസും മറ്റ് ഉദ്യോഗസ്ഥരും നോക്കിനില്‍ക്കേയായിരുന്നു സംഭവം. ഇതിനു പിന്നാലെ ഒളിവില്‍പോയ ഇയാള്‍, കോടതിയില്‍ കീഴടങ്ങാമെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നെങ്കിലും പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ധീരേന്ദ്രസിങ് സ്വയരക്ഷാര്‍ഥം വെടിവച്ചതാണെന്നും ഇത്തരം സംഭവങ്ങള്‍ എവിടെയും സംഭവിക്കാവുന്നതാണെന്നും വ്യക്തമാക്കി പ്രതിയെ ന്യായീകരിച്ച് ബി.ജെ.പി എം.എല്‍.എ സുരേന്ദ്രസിങ് രംഗത്തെത്തിയതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."