HOME
DETAILS

സമസൃഷ്ടി സ്‌നേഹത്തിന്റെ ഉദാത്ത ഭാവം

  
backup
May 30 2019 | 18:05 PM

todays-article-sadikali-shihab-thangal-31-05-2019

 

'ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പോഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം
സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ്
ചെലവാക്കവേ
ഹൃദയത്തിലുളവാവുന്നു
നിത്യ നിര്‍മല പൗര്‍ണമി'


മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി, മനുഷ്യഭാവങ്ങളില്‍ ഏറ്റവും വിശിഷ്ടമായ തന്മയീഭാവത്തിന്റെ (ലാുമവ്യേ) മഹത്വത്തെ വാഴ്ത്തിയ ചിത്രമാണിത്. അപരന്റെ സുഖങ്ങളും ദുഃഖങ്ങളും തന്റേതു കൂടിയാണെന്ന ഭാവമാണ് തന്മയീഭാവം. അതാര്‍ജിക്കുമ്പോള്‍ മാത്രമാണ് മനുഷ്യത്വം പൂര്‍ണമാകുന്നത്. തന്മയീഭാവം ആര്‍ജിക്കാന്‍ മനുഷ്യനെ പ്രാപ്തമാക്കുന്നതാകണം മതവിശ്വാസം. ഇസ്‌ലാമിലെ സകാത്ത് എന്ന അനുഷ്ഠാനം ഇത്തരത്തില്‍ തന്മയീഭാവം ആര്‍ജിക്കാന്‍ വിശ്വാസിയെ പ്രാപ്തമാക്കുന്ന ഒന്നാണ്. അതു പാവപെട്ടവന്റെ ദാരിദ്ര്യത്തെ പ്രതി പൊഴിക്കപ്പെടുന്ന കണ്ണീരും ദാനത്തിലൂടെ അവനു പ്രാപ്തമാക്കുന്ന സന്തോഷത്തില്‍ വിരിയുന്ന പുഞ്ചിരിയുമാണ്.
മതങ്ങളും ദൈവവുമായുള്ള മനുഷ്യന്റെ ലംബമാനമായ ബന്ധം മാത്രമല്ല; മറിച്ച് മനുഷ്യനും മനുഷ്യനും തമ്മിലുള്ള തിരശ്ചീനമായ ബന്ധത്തെ മെച്ചപ്പെടുത്താന്‍ കൂടിയുള്ളതാണത്. അപരനെ ഉള്‍ക്കൊള്ളുകയും അവനവന്‍ ആത്മസുഖത്തിനായി ചെയ്യുന്നത് അപരന് സുഖത്തിനായി ഭവിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ മതം പൂര്‍ണമാകുന്നത്.


അല്ലാഹുനോടുള്ള ഭയഭക്തിയും സഹജീവിയോടുള്ള അനുകമ്പയും അപരനുമായുള്ള സഹവര്‍ത്തിത്വവും പങ്കുവയ്ക്കലുമാണ് ഇസ്‌ലാമിന്റെ ഉള്‍സാരം. ഈ തത്വങ്ങളുടെ പ്രായോഗിക രൂപമാണ് സകാത്തിലൂടെ ഇസ്‌ലാം യാഥാര്‍ഥ്യവല്‍കരിക്കുന്നത്.
''നീ ധര്‍മ ദാനം ചെയ്യുമ്പോള്‍ അത് രഹസ്യമായിരിക്കേണ്ടതിനു നിന്റെ വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും.'' (മത്തായി 6:1) ബൈബിള്‍ ഇങ്ങനെ അനുശാസിക്കുന്നു. ഈ ആത്മീയ തത്വങ്ങളെയെല്ലാം ഇസ്‌ലാം ആഗിരണം ചെയ്തിരിക്കുന്നു. നീതിയുക്തമായ ഒരു സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. അത് കേവലമൊരു ആശയമോ ആഗ്രഹചിന്തയോ അല്ല. സാമൂഹ്യ, സാമ്പത്തിക നീതി ഉറപ്പാക്കാന്‍ ഇസ്‌ലാം ആവിഷ്‌കരിച്ച ദൈവപ്രോക്തമായ സമ്പ്രദായമാണ് സകാത്ത്. അത് ഇസ്‌ലാമന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ്. സകാത്ത് നല്‍കാത്ത വിശ്വാസം കേവലം കാപട്യം മാത്രമാണ്.
വിശുദ്ധ ഖുര്‍ആനില്‍ 82 ഇടങ്ങളില്‍ സകാത്ത് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ''സകാത്ത് നല്‍കാനുള്ള പണം സമ്പത്തില്‍ ലയിച്ചു പോയാല്‍ ആ സമ്പത്ത് നശിച്ചത് തന്നെ ''- ആഇശ (റ) യില്‍ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ പറയുന്നു. ഒരു വര്‍ഷം ഒരാള്‍ കൈവശം വയ്ക്കുന്ന സമ്പത്തിന്റെ രണ്ടര ശതമാനമാണ് സകാത്ത്. ഈ സമ്പത്തില്‍ കാര്‍ഷിക വിഭവങ്ങള്‍, കന്നുകാലികള്‍ , ലോഹങ്ങള്‍ മുതലായവ ഉള്‍പ്പെടുന്നു. ആധുനിക സമ്പദ് വ്യവസ്ഥയുടെ ജീവരക്തമായ കറന്‍സിക്കും സകാത്ത് ബാധകമാണ് എന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായം.


വൃത്തി, വളര്‍ച്ച എന്നീ രണ്ടു പദ അര്‍ഥങ്ങള്‍ 'സകാത്ത്' എന്ന വാക്കിനുണ്ട്. അത് സമ്പത്തിനെ ശുദ്ധീകരിക്കുന്നു. സാമ്പത്തിക ഇടപാടില്‍ അറിയാതെ വന്നുപോയ തെറ്റുകളെ നീക്കം ചെയ്യുന്നു. അതോടൊപ്പം സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ചയും സാധ്യമാക്കുന്നു. ധനം സമ്പാദിക്കുന്നത് ആത്മീയോല്‍കര്‍ഷയ്ക്കു വിഘാതമാണെന്ന് ഇസ്‌ലാം വിശ്വസിക്കുന്നില്ല. അപരിഗ്രഹം എന്ന ഹിന്ദു, ജൈന തത്വം ഇസ്‌ലാമിന് അന്യമാണ്. എന്നാല്‍ സമ്പത്ത് സ്വേച്ഛാനുസരണം ചെലവിടാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മറിച്ച് വ്യക്തി സമ്പത്തിന്റെ കൈവശക്കാരന്‍ മാത്രമാണ്. സമൂഹത്തിനു വ്യക്തിയുടെ സമ്പത്തില്‍ ഒരു അവകാശമുണ്ട്. ഇത് ഗാന്ധിജിയുടെ ട്രസ്റ്റീഷിപ് സിദ്ധാന്തത്തോട് അടുത്തുനില്‍ക്കുന്നു. വ്യക്തിക്ക് അവന്റെ സമ്പത്തിനു മേല്‍ പരമാധികാരമുണ്ടെന്ന് വാദിക്കുന്ന ലിബെര്‍ട്ടറിയന്‍ സാമ്പത്തികശാസ്ത്രത്തില്‍നിന്നും വ്യക്തികള്‍ക്ക് യാതൊരു സാമ്പത്തിക സ്വാതന്ത്ര്യവും അനുവദിക്കാത്ത ഒര്‍ത്തൊഡോക്‌സ് കമ്മ്യൂണിസത്തില്‍ നിന്നും വിഭിന്നമാണ് ഈ നയം.


പ്രായോഗികമായ ഒരു മധ്യമ സാമ്പത്തിക നയമാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. ഇസ്‌ലാം പലിശ വാങ്ങുന്നത് വന്‍ പാപമായി എണ്ണുന്നു. സകാത്ത് നല്‍കാന്‍ അനുശാസിക്കുകയും ചെയ്യന്നു. ഇത് രണ്ടും ഒരേ ദര്‍ശനത്തിന്റെ രണ്ടുവശങ്ങളാണ്. പലിശ ഭക്ഷിക്കുന്നവനെയും അതു ഭക്ഷിപ്പിക്കുന്നവനെയും അത് രേഖപ്പെടുത്തുന്നവനെയും അതിന്റെ സാക്ഷികളെയും അല്ലാഹുവിന്റെ തിരുദൂതര്‍ (സ) ശപിച്ചിട്ടുണ്ടെന്നതാണ് ഹദീസുകളുടെ അധ്യാപനം. സകാത്തിലൂടെ സമ്പത്ത് ധനികരില്‍നിന്ന് നേരിട്ട് ദരിദ്രരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അതിനാല്‍ തന്നെ നികുതികളെക്കാള്‍ കാര്യക്ഷമമായി സാമ്പത്തിക അസമത്വം കുറക്കാന്‍ സകാത്ത് ഉപകരിക്കും.


സാമ്പത്തിക അനീതി സമൂഹത്തിലും രാഷ്ട്രത്തിലും വന്‍ അസ്വസ്ഥതകളുണ്ടാക്കും. ഫ്രഞ്ച് വിപ്ലവത്തിനു തിരികൊളുത്തിയത് സാമ്പത്തികാസമത്വമായിരുന്നു. സമ്പത്ത് മുഴുവന്‍ ഫസ്റ്റ് എസ്റ്റേറ്റ് ആയ പുരോഹിതരിലും സെക്കന്‍ഡ് എസ്റ്റേറ്റായ പ്രഭുക്കന്മാരിലും കുന്നുകൂടിയപ്പോള്‍ തേര്‍ഡ് എസ്റ്റേറ്റായ സാധാരണ ജനം ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടി. നികുതിഭാരം സാധാരണക്കാരുടെ തലയിലായിരുന്നു. ചരിത്രകാരനായ തോമസ് കാര്‍ലൈല്‍ അഭിപ്രായപ്പെട്ടതു പോലെ ധനികരായ പ്രഭുവര്‍ഗം കാണിച്ച അനീതിക്കു ദൈവം നല്‍കിയ ശിക്ഷയായിരുന്നു ഫ്രഞ്ച് വിപ്ലവം. ആ വിപ്ലവം വലിയ രക്തച്ചൊരിച്ചിലിനും സാമൂഹ്യ പ്രക്ഷുബ്ധതയ്ക്കും കാരണമായി. റഷ്യന്‍ വിപ്ലവത്തിന്റെയും അടിസ്ഥാന കാരണം സാമ്പത്തിക അനീതിയായിരുന്നു. സാമ്പത്തിക അസമത്വം ശക്തമായ രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും വരെ കടപുഴക്കിയെറിയും എന്ന വസ്തുതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. സാമ്പത്തിക അസമത്വത്തെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സകാത്ത് എന്ന സംവിധാനത്തിനു സാധിക്കും. ഇതാണ് സകാത്തിന്റെ സമകാലിക പ്രസക്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  10 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  44 minutes ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago