ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി; ലൈസന്‍സ് എടുക്കാത്തവര്‍ക്കെതിരേ നടപടി
ആലപ്പുഴ: ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് കര്‍ഷകര്‍ ഒഴികെയുള്ള എല്ലാ ഭക്ഷണ ഉല്‍പ്പാദന, വിതരണ, വ്യാപാര സംവിധാനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പാടില്ല.
എല്ലാ ഭക്ഷണ വ്യാപാര സംവിധാനങ്ങളും 31 നകം അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ലൈസന്‍സ്, രജിസ്‌ട്രേഷന് അപേക്ഷ നല്‍കണം.
നടപടിക്രമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി എടുക്കുമെന്ന് ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു.
എല്ലാ ഭക്ഷണ വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ ടോള്‍ ഫ്രീ നമ്പറായ 18004251125 പ്രദര്‍ശിപ്പിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലുള്ള മൊബൈല്‍ ലാബ് ഈ മാസം ജില്ലയില്‍ വിവിധസ്ഥലങ്ങളില്‍ പരിശോധന നടത്തും.
നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ക്രമീകരിച്ചിരിക്കുന്നത്.
വിശദവിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടാം. ആലപ്പുഴ: 7593873318, ആമ്പലപ്പുഴ:7593873318, ചേര്‍ത്തല:8943346584, അരൂര്‍:7593873332, മാവേലിക്കര:8943346538, കുട്ടനാട് :7593873336, ഹരിപ്പാട് :8943346537, കായംകുളം:7593873344, ചെങ്ങന്നൂര്‍:8943341984.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."