എ.ഐ.എസ്.എഫ് നേതാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചതായി പരാതി
കോട്ടയം:എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയെ എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി .
എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫിനെയാണ് സി.എം.എസ് കോളജ് കാംപസില്‍ വച്ച് എസ്.എഫ്.ഐ ജോയിന്റ് സെക്രട്ടറിയും കോട്ടയം ഏരിയാ സെക്രട്ടറിയുും പ്രവര്‍ത്തകരും സംഘം ചേര്‍ന്ന് മൃഗീയമായി മര്‍ദിച്ചത്. പുറത്തുനിന്നെത്തിയ അമ്പതംഗ കാവല്‍ നില്‍ക്കുകയായിരുന്നു. തലയ്ക്കുള്‍പ്പെടെ ഗുരുതരമായി ക്ഷതമേറ്റ നന്ദു ജില്ലാ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
പൊടുന്നനെ ഉണ്ടായ ക്രൂരമര്‍ദനത്തിന് ഒടുവില്‍ പൊലിസ് ഇടപെട്ടതിനെ തുടര്‍ന്നാണ് നന്ദുവിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് ഓടിക്കൂടിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. സി.എം.എസ് കോളജില്‍ മലയാളം എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് കടുത്തുരുത്തി സ്വദേശിയായ നന്ദു. ഇന്നലെ നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ നന്ദു ഉള്‍പ്പെടെ എ.ഐ.എസ്.എഫിന്റെ മൂന്നു ക്ലാസ്സ് പ്രതിനിധികളാണ് വിജയിച്ചത്.അഞ്ച് ക്ലാസ്സ് പ്രതിനിധി സീറ്റുകളിലാണ് എഐഎസ്എഫ് മത്സരിച്ചത്.
കോളജ് യൂനിയനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സമര്‍പ്പിച്ചിരുന്ന നാമനിര്‍ദ്ദേശക പത്രികകളില്‍ മഹാഭൂരിപക്ഷവും സൂഷ്മപരിശോധനയില്‍ തള്ളിപ്പോയിരുന്നു.എന്നാല്‍ കോളജ് പ്രിന്‍സിപ്പലിനെ ബന്ദിയാക്കി വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കിയാണ് എസ് എഫ് ഐ മത്സരിച്ചതെന്ന ആരോപണവും ശക്തമായിരുന്നു.ഇതേ തുടര്‍ന്ന് ഇന്നലെ നടുന്ന തെരഞ്ഞെടുപ്പില്‍ ഇതര വിദ്യാര്‍ഥി സംഘടനകളില്‍ നിന്ന് ആരും കാംപസിലേക്ക് കടന്നുവരരുതെന്ന് എസ്.എഫ്.ഐ നേതൃത്വത്തില്‍ ഗുണ്ടകള്‍ ക്യാമ്പസ്സില്‍ വെല്ലുവിളി നടത്തിയിരുന്നു.
എന്നാല്‍ വെല്ലുവിളികളെ മറികടന്ന് നന്ദു കാംപസില്‍ എത്തി പ്രവര്‍ത്തകരെ കാണുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്തു.ഇത് എസ്.എഫ്.ഐയിലെ ചിലരെ ക്ഷുഭിതരാക്കുകയായിരുന്നു.തുടര്‍ന്നാണ് പതിയിരുന്ന് പുറത്തുനിന്ന് ഗുണ്ടകളെ വരുത്തി കാവല്‍ നിര്‍ത്തി നന്ദുവിനെ ആക്രമിച്ച് വീഴ്ത്തിയതെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."