HOME
DETAILS
MAL
കുഴല്‍ക്കിണറിലെ വെള്ളത്തിനു നിറംമാറ്റം
backup
May 13 2017 | 03:05 AM
മുഹമ്മ: നാട്ടുകാരില്‍ കൗതുകമുണര്‍ത്തി കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളത്തിന്റെ നിറംമാറ്റം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാര്‍ഡ് പുത്തറത്തോടിനു സമീപത്തെ കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളമാണു ശേഖരിച്ച് മിനിറ്റുകള്‍ക്കകം കടും കറുപ്പായി നിറം മാറുന്നത്.
കുപ്പിയിലോ പാത്രത്തിലോ ശേഖരിക്കുന്ന വെള്ളം പൂര്‍ണ്ണമായും കറുക്കുകയും മണിക്കൂറുകള്‍ക്കു ശേഷം വീണ്ടും തെളിയുകയുമാണ് ചെയ്യുന്നത്. പുത്തത്തോട് നവീകരണത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇക്കാര്യം ശ്രദ്ധിച്ചത്.
കൈ കഴുകുന്നതിനും മറ്റുമായി കുഴല്‍ക്കിണറില്‍ നിന്ന് ശേഖരിച്ചു വച്ച വെള്ളം ക്രമേണ കറുത്ത മഷി കലര്‍ത്തിയതുപോലെ നിറം മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് കുപ്പികളിലും പാത്രങ്ങളിലുമടക്കം വെള്ളം ശേഖരിച്ച് പരീക്ഷിച്ചപ്പോഴും നിറംമാറ്റം കാണപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."