ഓണ വിപണി ലക്ഷ്യമിട്ട് ഓണ സമൃദ്ധി പദ്ധതി നടപ്പിലാക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍
കയ്പമംഗലം: ഓണക്കാല വിപണി ലക്ഷ്യമിട്ട് കര്‍ഷക കൂട്ടായ്മയുടെ സഹകരണത്തോടെ സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറി കൃഷി ചെയ്‌തെടുക്കുന്നതിനായി ഓണ സമൃദ്ധി എന്ന പദ്ധതി നടപ്പിലാക്കിവരികയാണെന്നു കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
ശ്രീനാരായണപുരത്ത് നടന്ന ആത്മ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ സമസ്ത രംഗങ്ങളിലും പ്രതിസന്ധി പ്രകടമാണ്.
കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇ ടി ടൈസണ്‍ എം.എല്‍.എ അധ്യക്ഷനായി. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, ജില്ലാ പഞ്ചായത്തംഗം കെ.ആര്‍ നൗഷാദ്. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ മല്ലിക സംസാരിച്ചു.
കര്‍ഷക സംഗമത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ ഇ.വി രമേശന്‍, കണ്‍വീനര്‍ ജോസഫ് പള്ളന്‍, മേഴ്‌സി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. സംഗമത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ വി.എസ് റോയ് വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."