രണ്ടാം മോദി മന്ത്രിസഭ
രാജ്‌നാഥ് സിങ്
ബി.ജെ.പിയുടെ മുന്‍ അധ്യക്ഷന്‍. ഒന്നാംമോദി മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ രാജ്‌നാഥ് ലഖ്‌നോയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അമിത് ഷാ
2014 മുതല്‍ ബി.ജെ.പി അധ്യക്ഷനായ അമിത്ഷാ, ഗുജറാത്തിലെ ഗാന്ധിനഗറിനെ പ്രതിനിധീകരിക്കുന്നു. നരേന്ദ്രമോദി ഗുജറാത്ത മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്നു.
നിതിന്‍ ഗഡ്കരി
നാഗ്പൂരില്‍ നിന്നുള്ള എം.പിയായ ഗഡ്കരി ബി.ജെ.പി മുന്‍ അധ്യക്ഷനാണ്. ഒന്നാംമോദി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. ഇതിന് മുന്‍പ് മഹാരാഷ്ട്രയിലും മന്ത്രിയായിരുന്നു.
രവിശങ്കര്‍ പ്രസാദ്
അഭിഭാഷകനായ രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ മോദിമന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്നു. വാജ്‌പേയി മന്ത്രിസഭയിലും അംഗമായിരുന്നിട്ടുണ്ട്. ബിഹാറിലെ പട്‌നാസാഹിബ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
നിര്‍മലാ സീതാരാമന്‍
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ നിര്‍മല ഒന്നാം മോദി മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യംചെയ്തു. ബി.ജെ.പി വക്താക്കളില്‍ ഒരാളായിരുന്ന നിര്‍മല, ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധവകുപ്പ് കൈകാര്യംചെയ്ത ഏകവനിതയാണ്.
അര്‍ജുന്‍ മുണ്ഡെ
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായ അര്‍ജുന്‍ മുണ്ഡെ, കുന്തി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രമന്ത്രിസഭയില്‍ ഇതാദ്യം.
സദാനന്ദ ഗൗഡ
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായ സദാനന്ദ ഗൗഡ ബംഗളൂരു നോര്‍ത്തില്‍ നിന്നുള്ള എം.പിയാണ്. ഒന്നാം മോദി മന്ത്രിസഭയിലും അംഗമായിരുന്നു. മംഗളൂരുവിലെ സുള്ള്യ സ്വദേശിയാണ്.
പിയൂഷ് ഗോയല്‍
മഹാരാഷ്ട്രയില്‍ നിന്നുള്ളരാജ്യസഭാംഗമായ പിയൂഷ് ഗോയല്‍, ഒന്നാം മോദി മന്ത്രിസഭയിലും അംഗമായിരുന്നു. ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെ അനാരോഗ്യം കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന പൊതുബജറ്റ് അഴതരിപ്പിച്ചത് ഗോയലായിരുന്നു.
മഹേന്ദ്രനാഥ് പാണ്ഡ്യേ
ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവായ മഹേന്ദ്രനാഥ്, ചണ്ഡൗലി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഒന്നാംമോദി മന്ത്രിസഭയിലും അംഗമായിരുന്നിട്ടുണ്ട്.
പ്രകാശ് ജാവ്‌ദേകര്‍
ഹിന്ദുമ ഹാസഭാ നേതാവിന്റെ മകനായി ജനിച്ച് എ.ബി.വി.പിയൂടെ പൊതുരംഗത്തെത്തിയ പ്രകാശ് ജാവ്‌ദേകര്‍ ബി.ജെ.പിയുടെ വക്താക്കളിലൊരാളാണ്. ഒന്നാംമോദി മന്ത്രിസഭയിലും അംഗമായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ളരാജ്യസഭാംഗമാണ്.
ജി. കിഷന്‍ റെഡ്ഡി
തെലങ്കാനാ ഘടകം ബി.ജെ.പി അധ്യക്ഷനായ കിഷന്‍ റെഡ്ഡി, മുന്‍ നിയമസഭാംഗംകൂടിയാണ്. സെക്കന്തറാബാദില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. കേന്ദ്രമന്ത്രിസഭയിലും പാര്‍ലമെന്റിലും ഇത് ആദ്യമായാണ്.
ആര്‍.കെ സിങ്
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍.കെ സിങ് രണ്ടവര്‍ഷം മുന്‍പാണ് ബി.ജെ.പിയിലെത്തിയത്. ഒന്നാം മോദിമന്ത്രിസഭയിലും അംഗമായിരുന്നു. ബിഹാറിലെ അര്‍റ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
സോംപ്രകാശ്
സിവില്‍ സര്‍വീസില്‍ നിന്നു വരിമിച്ച ശേഷം ബി.ജെ.പിയിലെത്തിയ സോംപ്രകാശ്, പഞ്ചാബിലെ ഹോഷിറാപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ലോക്‌സഭയില്ത് മൂന്നാംതവണയാണ്.
ധര്‍മേന്ദ്രപ്രധാന്‍
ഒഡിഷക്കാരനായ ബി.ജെ.പി മുന്‍ എം.പി ദേബേന്ദ്രപ്രധാന്റെ മകനായ ധര്‍മേന്ദ്ര പ്രധാന്‍, ഒന്നാം മോദി മന്ത്രിസഭയിലെ പെട്രോളിയം മന്ത്രിയാണ്. ആര്‍.എസ്.എസിലൂടെ വളര്‍ന്ന ധര്‍മേന്ദ്ര നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ളരാജ്യസഭാംഗമാണ്.
ഗിരിരാജ് സിങ്
വിവാദപ്രസ്താവനകളിലൂടെ പലപ്പോഴായി മാധ്യമങ്ങളില്‍ഇടംപിടിച്ച ഗിരിരാജ്, ജെ.എന്‍.യുവിലെ തീപ്പൊരി നേതാവായിരുന്ന കനയ്യകുമാറിനെപരാജയപ്പെടുത്തി ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭയിലെത്തിയത്. ഒന്നാംമോദി മന്ത്രിസഭയിലും അംഗമായിരുന്നു.
ഹര്‍ഷ് വര്‍ധന്‍
ചെറുപ്പത്തിലേ ആര്‍.എസ്.എസിലെത്തിയ ഹര്‍ഷ് വര്‍ധന്‍ ഡല്‍ഹിയില്‍ നിന്നുള്ളബി.ജെ.പി നേതാവാണ്. ഒന്നാംമോദി മന്ത്രിസഭയിലും അംഗമായിരുന്നു. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
ഹര്‍സിമത് കൗര്‍
ശിരോമണി അകാലിദള്‍ നേതാവായ ഹര്‍സിമത് ഒന്നാംമോദി മന്ത്രിസഭയിലും അംഗമായിരുന്നിട്ടുണ്ട്. ഇത്തവണ പഞ്ചാബിലെ ഭിട്ടിന്‍ഡ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
അനുരാഗ് താക്കൂര്‍
ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന്റെ മകനായ അനുരാഗ് ക്രിക്കറ്റിലും ടെറിടോറിയല്‍ ആര്‍മിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹമിര്‍പൂറില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.
നരേന്ദ്ര മോദി
ആര്‍.എസ്.എസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. 1995ല്‍ ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 2001ല്‍ കേശുഭായ് പട്ടേല്‍ രാജിവച്ച ഒഴിവില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി. 2002, 2007, 2012 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച് മുഖ്യമന്ത്രിയായി തുടര്‍ന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നെ 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആദ്യ ബി.ജെ.പി പ്രധാനമന്ത്രിയായി.
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് 4.79 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു.
രമേശ്വര്‍ തേളി
അസമിലെ ദിബുര്‍ഗഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. രണ്ടാംതവണ പാര്‍ലമെന്റിലെത്തുന്ന രമേശ്വര്‍, നേരത്തെ അസം നിയമസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജുവല് ഓറം
ഒഡീഷയില്‍ നിന്നുള്ള ജുവല്‍ ഓറം അഞ്ചുതവണ ഇതിന് മുന്‍പ് നാലുതവണ എംപിയായിരുന്നിട്ടുണ്ട്. ഒഡീഷയിലെ മുന്‍ പ്രഥിപക്ഷനേതാവാണ്. ഒന്നാം മോദി മന്ത്രിസഭയിലും അംഗമായിരുന്നു.
കിരണ്‍ റിജ്ജു
ഹിന്ദി ഭൂമിയിലെ പാര്‍ട്ടിയെന്നവിശേഷണമുള്ള ബി.ജെ.പിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖമാണ് കിരണ്‍ റിജിജു. ഒന്നാംമോദി മന്ത്രിസഭയിലും അംഗമായിരുന്നിട്ടുണ്ട്.
പ്രതാപ് ചന്ദ്ര സാരംഗി
ഒഡീഷയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് പ്രതാപ് ചന്ദ്ര സാരംഗി. ബാലാസോര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ലോക്‌സഭയിലും കേന്ദ്രമന്ത്രിസഭയിലും ഇതാദ്യം.
മുഖ്താര്‍ അബ്ബാസ് നഖ്‌വി
ജനതാപാര്‍ട്ടിയിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇന്ന്ബി.ജെ.പിയുടെ മുസ്‌ലിം മുഖമാണ്. ലഖ്‌നോ സ്വദേശിയായ ഇദ്ദേഹം ഒന്നാംമോദി മന്ത്രിസഭയില്‍ ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്നു.
നരേന്ദ്രസിങ് തോമര്‍
മധ്യപ്രദേശില്‍ നിന്നുള്ള മൊരീന മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഒന്നാംമോദി മന്ത്രിസഭയിലും അംഗമായിരുന്നു.
രാംവിലാസ് പാസ്വാന്‍
ജനതാപാര്‍ട്ടി വിട്ട് ലോക്ജനശക്തി എന്നപാര്‍ട്ടി രൂപീകരിച്ച് അതിന്റെ അധ്യക്ഷനായി. മോന്‍മോഹന്‍ സര്‍ക്കാരിലും ഒന്നാം മോദി സര്‍ക്കാരിലും മന്ത്രിയായിരുന്നു. ബിഹാറിലെ ഹാജിപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
സ്മൃതി ഇറാനി
സീരിയലിലും സിനിമയിലും തിളങ്ങിയ സ്മൃതി ഇറാനി 2003ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2014ല്‍ അമേത്തിയില്‍ രാഹുല്‍ഗാന്ധിയോട് പരാജയപ്പെട്ടെങ്കിലും ഇക്കുറി അതേ മണ്ഡലത്തില്‍ രാഹുലിനെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തി.
പുരുഷോത്തം രുപാല
ഗുജറാത്തില്‍ നിന്നും ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമാണ്. രാജ്യസഭാംഗമായ പുരുഷോത്തം, ഒന്നാംമോദി മന്ത്രിസഭയിലും അംഗമായിരുന്നു.
താവര്‍ചന്ദ് ഗെലോട്ട്
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട താവര്‍ചന്ദ് ഗെലോട്ട് ഒന്നാം മോദി മന്ത്രിസഭയിലെ സാമൂഹികനീതി വകുപ്പ് കൈകാര്യംചെയ്തിരുന്നു. നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നിട്ടുണ്ട്.
അര്‍ജുന്‍ റാം മെഗ്‌വാല്‍
രാജസ്ഥാനിലെ ബികനിര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അര്‍ജുന്‍ റാം, ഒന്നാം മോദി മന്ത്രിസഭയിലും അംഗമായിരുന്നു. കഴിഞ്ഞ ലോക്‌സഭയിലെ ചീഫ് വിപ്പുമായിരുന്നു.
രത്തന്‍ലാല്‍ കഠാരിയ
ഹരിയാനയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ രത്തന്‍ലാല്‍, ലോക്‌സഭയില്‍ ഇത് മൂന്നാംതവണാണ്. അംബാലാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
ബാബുല്‍ സുപ്രിയോ
ചലച്ചിത്ര പിന്നണി ഗായകനായ ബാബുല്‍ സുപ്രിയോ നിലവില്‍ പശ്ചിമബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.
എസ്. ജയ്ശങ്കര്‍
മുന്‍ വിദേശകാര്യ സെക്രട്ടറിയും നയതന്ത്രജ്ഞനുമാണ് എസ്. ജയ്ശങ്കര്‍. നിലവില്‍ പാര്‍ലമെന്റംഗമല്ല. ഡല്‍ഹി സ്വദേശിയാണ്.
ജിതതേന്ദ്ര സിങ്
ജമ്മുകശ്മീരില്‍ നിന്നുള്ള പ്രധാന ബി.ജെ.പി നേതാവാണ് ജിതതേന്ദ്ര സിങ്. ഒന്നാം മോദിമന്ത്രിസഭയിലും അംഗമായിരുന്നു.
റാവു ഇന്ദ്രജിത്ത്
ഹരിയാനയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ ഇന്ദ്രജിത്ത് ഗുഡ്ഗാവ് എം.പിയാണ്. ഒന്നാംമോദി മന്ത്രിസഭയിലും അംഗമായിരുന്നു.
സുരേഷ് അംഗാഡി
കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി നേതാവും എം.പിയുമാണ്. 65 കാരനായസുരേഷ് ഇതുരണ്ടാംതവണയാണ് ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.
പ്രഹ്ലാദ് ജോഷി
കര്‍ണാടക ബി.ജെ.പി ഘടകം മുന്‍ അധ്യക്ഷനാണ്. നിലവില്‍ ദര്‍വാദ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
സന്തോഷ് ഗംഗ്‌വാര്‍
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവായ സന്തോഷ് ഗംഗ്‌വാര്‍ ഒന്നാം മോദി മന്ത്രിസഭയിലും അംഗമായിരുന്നു. ബറേലിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.
രമേശ് പൊക്രിയാല്‍
ബി.ജെ.പി നേതാവായ രമേശ്, ഉത്താരഖണ്ഡ് മുന്‍ മുഖ്യമന്ത്രിയാണ്. ഹരിദ്വാര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ലോക്‌സഭയില്‍ ഇത് രണ്ടാംതവണ.
രേണുകാ സിങ്
ഛത്തിസ്ഗഡില്‍ നിന്ന് ബി.ജെ.പി വനിതാ നേതാവാണ് രേണുകാ സിങ്. സര്‍ഗുജാ മണ്ഡലത്തില്‍ നിന്ന് 51 ശതമാനം വോട്ടുകള്‍ നേടിയാണ് രേണുക വിജയിച്ചത്.
കൈലാഷ് ചൗധരി
രാജസ്ഥാനിലെ ബി.ജെ.പി നേതാവായ കൈലാഷ്, ബാര്‍മര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ലോക്‌സഭയിലും മന്ത്രിസഭയിലും ഇതാദ്യം. 46 വയസ്സുണ്ട്.
ഗജേന്ദ്രസിങ് ശെഖാവത്ത്
രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് ഗജേന്ദ്രസിങ്. സംസ്ഥാനമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കിസാന്‍ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമാണ്.
വി. മുരളീധരന്‍
നിലവില്‍ രാജ്യസഭാംഗമായ മുരളീധരന്‍, മോദി മന്ത്രിസഭയിലെ ഏകമലയാളിയാണ്. കേരളാ ഘടകം മുന്‍ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അരവിന്ദ് സാവന്ത്
ശിവസേനാ നേതാവാണ് അരവിന്ദ് സാവന്ത്. മഹാരാഷ്ട്രയിലെ മുംബൈ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വി.കെ സിങ്
മുന്‍ സൈനികമേധാവിയായ ജനറല്‍ വി.കെ സിങ്, ഒന്നാംമോദി മന്ത്രിസഭയിലും അംഗമായിരുന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.
സഞ്ജീവ് ബല്യാന്‍
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സഞ്ജീവ് ബല്യാന്‍. ലോക്‌സഭയില്‍ ഇത് രണ്ടാംതവണയാണ്.
സാധ്വി നിരഞ്ജന്‍ ജ്യോതി
ഉത്തര്‍പ്രദേശിലെ ഫതഹ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സന്യാസിനിയായ നിരഞ്ജന്‍ ജ്യോതി, ഒന്നാം മോദി മന്ത്രിസഭയിലും അംഗമായിരുന്നു.
പ്രഹ്ലാദ് സിങ് പട്ടേല്‍
വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രഹ്ലാദ് സിങ്, മധ്യപ്രദേശിലെ ദമോഹ് ലോക്‌സഭാംഗമാണ്. ബി.ജെ.പിയുടെ കര്‍ഷകസംഘടനയുടെദേശീയ അധ്യക്ഷനായിരുന്നു.
ദേബശ്രീ ചൗധരി
പശ്ചിമബംഗാളില്‍ നിന്നുള്ള ബി.ജെ.പി വനിതാ നേതാവാണ് ദേബശ്രീ ചൗധരി. രാജഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭയിലെത്തിയത്.
ശ്രീപദ് നായിക്
ഗോവയില്‍ നിന്നുള്ള ബി.ജെ.പി നേതാവായ ശ്രീപദ് നായിക്, ഒന്നാം മോദി മന്ത്രിസഭയില്‍ ആയുഷ് വകുപ്പിന്റെ മന്ത്രിയായിരുന്നു. നിലവില്‍ നോര്‍ത്ത് ഗോവ മണ്ഡലത്തെ പ്രഥിനിധീകരിക്കുന്നു.
ഹര്‍ദീപ് സിങ് പൂരി
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിയായി ഏറെക്കാലം പ്രവര്‍ത്തിച്ച മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഹര്‍ദീപ് സിങ് 2014ലാണ് ബി.ജെ.പിയിലെത്തിയത്.
രാംദാസ് അത്താവ്‌ലെ
റിപബ്ലികന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവ്യ രാംദാസ് അത്താവ്‌ലെ, മഹാരാഷ്ട്രയിലെ പന്ധര്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
മന്‍സുക് വാസവ
ഗുജറാത്ത് ബി.ജെ.പി ജനറല്‍ സെക്രട്ടറിയും സംസ്ഥാനമന്ത്രിയുമായിരുന്നു മന്‍സൂക് വാസവ. ഒന്നാം മോദി മന്ത്രിസഭയിലും അംഗമായിരുന്നിട്ടുണ്ട്.
നിത്യാനന്ദ് റായ്
ബിഹാറിലെ ഉജ്യാര്‍പൂരില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ്. ലോക്‌സഭയിലിത് രണ്ടാമതവണ. നിലവില്‍ ബിഹാര്‍ ഘടകം ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ്.
റാവുസാഹെബ് ദന്‍വെ
മഹാരാഷ്ട്ര ഘടകം ബി.ജെ.പി അധ്യക്ഷനായ ദന്‍വെ, ജെയ്‌ന ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഒന്നാംമോദി മന്ത്രിസഭയിലും ഉണ്ടായിരുന്നു.
സഞ്ജയ് ഷംറാവു ദോത്രെ
മഹാരാഷ്ട്രയിലെ അകോല ലോക്‌സഭാംഗം. മുന്‍പ് രണ്ടുതവണ ലോക്‌സഭാംഗം ആയെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ ഇത് ആദ്യം.
ഫഗ്ഗന്‍ സിങ്
മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവായ ഫഗ്ഗന്‍ ഒന്നാം മോദി മന്ത്രിസഭയിലും അംഗമായിരുന്നു. 1999ല്‍ വാജ്‌പേയി മന്ത്രിസഭയിലും അംഗമായിരുന്നിട്ടുണ്ട്.
അശ്വിനി ചൗബെ
ബിഹാറില്‍നിന്നുള്ള ബുക്‌സാര്‍ ലോക്‌സഭാംഗമാണ്. ഒന്നാംമോദി മന്ത്രിസഭയിലും അംഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."