യൂറോപ്പ ലീഗ് ചെല്‍സിക്ക് സ്വന്തം
ബാകു: ബാകു ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന യുവേഫ യൂറോപ്പ ലീഗ് കലാശപ്പോരാട്ടത്തില്‍ ചെല്‍സി ചാംപ്യന്‍മാരായി. 4-1 എന്ന സ്‌കോറിന് ആഴ്‌സനലിനെ തകര്‍ത്താണ് ചെല്‍സി സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ സര്‍വാധിപത്യം പുലര്‍ത്തിയ ചെല്‍സിയുടെ ജയം ആധികാരികമായിരുന്നു. ഈഡന്‍ ഹസാര്‍ഡും, ജിറൂദും നടത്തിയ മിന്നല്‍ പ്രകടനമാണ് നീലപ്പടക്ക് കിരീടം സമ്മാനിച്ചത്.
ഇറ്റാലിയന്‍ പരിശീലകന്‍ മൗറീസിയോ സാരിയുടെ കരിയറിലെ ആദ്യ കിരീടമാണ് ഇത്. യൂറോപ്പ ജയിച്ച് ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാം എന്ന ആഴ്‌സനലിന്റെ സ്വപ്നം ബാകുവില്‍ തകര്‍ന്നടിഞ്ഞു. ഇത് രണ്ട@ാം തവണയാണ് ചെല്‍സി യൂറോപ്പ ലീഗ് കിരീടം നേടുന്നത്.
പരുക്കേറ്റ് പുറത്തിരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ട കാന്റയെ അപ്രതീക്ഷിതമായി ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ചെല്‍സി ടീമിനെ ഇറക്കിയത്. തീര്‍ത്തും വിരസമായ ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. ബാകുവിലെ മൈതാനത്തെ മോശം പിച്ചും ഇതിന് കാരണമായി. ര@ണ്ടാം പകുതിയില്‍ ചെല്‍സിയുടെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. 49 ാം മിനുട്ടില്‍ എമേഴ്‌സന്റെ മനോഹര ക്രോസ് ഹെഡറിലൂടെ വലയിലാക്കി ജിറൂദ് ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു. ഏറെ വൈകാതെ ഹസാര്‍ഡിന്റെ അസിസ്റ്റില്‍ പെഡ്രോ ചെല്‍സിയുടെ ലീഡ് ര@ണ്ടായി ഉയര്‍ത്തി. 65 ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ഹസാര്‍ഡ് ചെല്‍സിയുടെ ഗോള്‍ നേട്ടം 3 ആക്കി.
പകരക്കാരനായി ഇറങ്ങിയ ഇവോബി കിടിലന്‍ ഫിനിഷിലൂടെ 69 ാം മിനുട്ടില്‍ ആഴ്‌സനലിനായി ഒരു ഗോള്‍ മടക്കിയെങ്കിലും 3 മിനുറ്റുകള്‍ക്കകം ഹസാര്‍ഡ് ചെല്‍സിയുടെ മൂന്ന് ഗോള്‍ ലീഡ് പുനഃസ്ഥാപിച്ചു. രണ്ട് ഗോളുകള്‍ വഴങ്ങിയപ്പോള്‍ തന്നെ ആഴ്‌സനല്‍ നിര മാനസികമായി തളര്‍ന്ന് തുടങ്ങിയിരുന്നു. ഇതോടെ മുന്നേറ്റനിര മുനയൊടിഞ്ഞ കുന്തം പോലെയായി. തൊടുന്നതെല്ലാം പിഴക്കുന്ന രീതിയിലായിരുന്നു പിന്നീടവര്‍ പന്ത് തട്ടിയത്. ചെല്‍സി ഗോള്‍ കീപ്പര്‍ കെപയുടെ മികച്ച സേവുകളും ജയത്തില്‍ നിര്‍ണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."