HOME
DETAILS
MAL
സ്വര്‍ണക്കടത്തിന് 'സി.പി.എം കമ്മിറ്റി' എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി; സരിത്തിന്റെ മൊഴി പുറത്ത്
backup
October 19 2020 | 06:10 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്തിനായി ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചെന്ന് സരിത്തിന്റെ മൊഴി. കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നല്‍കിയെന്നുമാണ് സരിത്ത് എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കിയത്.
സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയേയും ഗ്രൂപ്പില്‍ ചേര്‍ത്തു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ ഫൈസല്‍ ഫരീദിനെ തനിക്ക് നേരിട്ട് അറിയില്ലെന്നും റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം, കേസില്‍ മുന്‍ ഐ.ടി വകുപ്പ് സെക്രട്ടരി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യഹരജി നല്കി. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഒളിവില്‍ പോകില്ലെന്നും ഹരജിയില്‍ പറയുന്നു. ഹരജി ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."