HOME
DETAILS

വന്യമൃഗശല്യം തടയാന്‍ ആസൂത്രിത പദ്ധതികള്‍ വേണം: കര്‍ഷകര്‍ നടപടിയെടുക്കുമെന്ന് മന്ത്രി

  
backup
July 25 2016 | 18:07 PM

55303-2

കല്‍പ്പറ്റ: ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് വനംവകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലയിലെ കര്‍ഷക പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും ഗൗരവമായ പല പ്രശ്‌നങ്ങളും മന്ത്രി കെ രാജുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വന്യമൃഗശല്യം തടയുന്നതിന് നിര്‍മിച്ച സൗരോര്‍ജവേലിയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തുക, വേലിയില്ലാത്ത സ്ഥലങ്ങളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുക, തകര്‍ന്ന കല്‍മതില്‍ പുനസ്ഥാപിക്കുക, വനംവകുപ്പില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു.
നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യാത്തതിലുള്ള ബുദ്ധിമുട്ടുകളും കര്‍ഷക പ്രതിനിധികള്‍ പറഞ്ഞു. വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കണം.
കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണം. ആള്‍നാശത്തിന് നഷ്ടപരിഹാരമായി നല്‍കുന്ന തുക ഉയര്‍ത്തണം എന്നും വിവിധ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. ജില്ലാ കലക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അംഗങ്ങളായി സമിതി രൂപീകരിക്കുക, പ്രാദേശിക തലത്തിലും ഇത്തരത്തിലുള്ള സമിതികള്‍ക്ക് രൂപം നല്‍കി പ്രശ്‌നപരിഹാരമുണ്ടാക്കുക, വന്യമൃഗശല്യം തടയുന്നതിന് വിവിധ തലത്തിലുള്ള ദീര്‍ഘവീക്ഷണുള്ള പദ്ധതികള്‍ നടപ്പാക്കുക, വനത്തിനുള്ളില്‍ മൃഗങ്ങളുടെ ഭക്ഷ്യ ക്ഷാമം അകറ്റുന്നതിനായി ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, റെയില്‍ വേലി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.
വനാതിര്‍ത്തിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്ന് വനവകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. വയനാട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍ഷക സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ഗ്രാമീണര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വന്‍തോതില്‍ കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഇതിന് പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ഇതിനുവേണ്ടിയുള്ള ബൃഹത്തായ പദ്ധതി തയാറാക്കും.
വന്യജീവികളിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചാല്‍ നിലവില്‍ നഷ്ടപരിഹാരം കുറവാണ്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഢ പ്രകാരമാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്. കാലോചിതമായി ഈ തുക കൂട്ടേണ്ടതുണ്ട്.
ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഫണ്ട് രൂപീകരിച്ച് ഒരു വിഹിതം കൂട്ടി ചേര്‍ത്ത് നഷ്ടപരിഹാരത്തുക ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago