ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ 'തന്‍ബീഹ് ' പദ്ധതി പ്രഖ്യാപനം നാളെ
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടപ്പാക്കുന്ന 'തന്‍ബീഹ് ' സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപന പരിപാടി നാളെ രാവിലെ 10ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. പഠന വൈകല്യമോ വിവിധ കാരണങ്ങളാല്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലനം നല്‍കി അത്തരം വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ശ്രമകരമായ ദൗത്യമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.
ഒരു പറ്റം വിദ്യാഭ്യാസ വിചക്ഷണന്മാരുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തെ പഠനത്തിനു ശേഷമാണ് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈ പദ്ധതിക്ക് രൂപം നല്‍കിയത്.
ജില്ലയിലെ മുഴുവന്‍ മദ്‌റസ വിദ്യാര്‍ഥികള്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. പ്രഖ്യാപന പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു, കേന്ദ്ര സര്‍വകലാശാല ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ.എം.എന്‍ മുസ്തഫ, സമസ്ത നേതാക്കളായ യു.എം അബ്ദുറഹ്മാന്‍ മൗലവി, നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ജില്ലയിലെ വിവിധ റെയ്ഞ്ച് നേതാക്കള്‍, മദ്‌റസ മാനേജ്‌മെന്റ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി, സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തികുണ്ട്, ട്രഷറര്‍ ലത്തീഫ് മൗലവി ചെര്‍ക്കള എന്നിവര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."