സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അമേത്തി: മുന്‍ ഗ്രാമത്തലവനും ബി.ജെ.പി എം.പി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയുമായ പാര്‍ട്ടി പ്രവര്‍ത്തകന്‍ സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് കണ്ട് മൂന്ന് ബി.ജെ.പി പ്രവര്‍ത്തരെ പൊലിസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലെ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു. പ്രതികളെന്ന് കണ്ടെത്തിയ രണ്ടുപേര്‍ ഒളിവിലാണെന്ന് പൊലിസ് വ്യക്തമാക്കുന്നു.
അഞ്ചുപേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പ്രതികളിലൊരാള്‍ക്കു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്രസിങ് ഇതിനെ എതിര്‍ത്തിരുന്നു. ഇതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഈ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഉത്തര്‍പ്രദേശ് പൊലിസ് മേധാവി ഒ.പി സിങ് പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. സ്മൃതിയുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്നു ബരോലി ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവനായ സുരേന്ദ്രസിങ്. ഇയാളെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
സുരേന്ദ്രസിങിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സ്മൃതി ഇറാനി അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്നതും വലിയ വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസ് മണ്ഡലമായ അമേത്തിയില്‍ രാജ്യത്തെ ഞെട്ടിച്ച വിജയമായിരുന്നു സ്മൃതി ഇറാനി സ്വന്തമാക്കിയത്. രാഹുല്‍ ഗാന്ധിയെ 55,000 വോട്ടുകള്‍ക്കാണ് മുന്‍കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."