'ഇടപെടരുത്': ബാലിയ വെടിവെപ്പ് കേസ് പ്രതിയെ പ്രതിരോധിച്ച ബി.ജെ.പി എം.എല്‍.എക്ക് പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ താക്കീത്; നടപടി വിമര്‍ശനം ശക്തമായതോടെ
ബാലിയ: ഉത്തര്‍ പ്രദേശില്‍ ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തിയ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗിന് ദേശീയ അധ്യക്ഷന്റെ താക്കീത്. സുരേന്ദ്ര സിങ്ങിന്റെ പ്രവൃത്തിയില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനേയും ജെ.പി നദ്ദ ശാസിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ ഒരു നീക്കമുണ്ടായത്. അതും ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍.
ബാലിയയിലെ ബി.ജെ.പിയുടെ മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ സംഘടനയുടെ തലവനും പാര്‍ട്ടി എം.എല്‍.എ സുരേന്ദ്ര സിംഗിന്റെ പ്രധാന സഹായിയുമായിരുന്ന ധീരേന്ദ്ര സിംഗ് ആണ് വെടിവെപ്പ് നടത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു വെടിവെപ്പ്. വെടിവെപ്പില്‍ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് യു.പിയില്‍ സര്വ്വസാധാരണമെന്നായിരുന്നു എം.എല്‍.എ ഉള്‍പെടെയുള്ളവരുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ എവിടെയും നടക്കാമെന്നായിരുന്നു എം.എല്‍.എ സുരേന്ദ്ര സിംഗിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."