അധ്യാപകനെ പുറത്താക്കിയെന്നത് വ്യാജ വാര്‍ത്ത: യൂനിവേഴ്‌സിറ്റി
പെരിയ: ഡോ. പ്രസാദ് പന്ന്യനെ യൂനിവേഴ്‌സിറ്റിയില്‍നിന്നു പുറത്താക്കിയെന്ന വാര്‍ത്ത വ്യാജമാണെന്നും അദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതാണെന്നും സര്‍വകലാശാല അധികൃതര്‍.
ഡോ. പ്രസാദ് പന്ന്യന്‍ യൂനിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന് ഡോ.പ്രസാദ് നല്‍കിയ വിവരങ്ങള്‍ പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ക്ക് ആവശ്യമായ എട്ടുവര്‍ഷ അധ്യാപന യോഗ്യത ഇല്ലെന്നു കണ്ടെത്തി. തുടര്‍ന്ന് അന്നത്തെ എക്‌സിക്യൂട്ടിവ് (ഡിസംബര്‍ 2011) അദ്ദേഹത്തെ അസോസിയേറ്റ് പ്രൊഫസര്‍ പദവിയില്‍നിന്നു പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് യൂനിവേഴ്‌സിറ്റി ഡോ. പ്രസാദിനോട്‌വിശദീകരണം ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിനെതിരേ ഡോ.പ്രസാദ് ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായ വിധി നേടിയെടുത്തു. വിധിക്കെതിരേ യൂനിവേഴ്‌സിറ്റിഅക്കാലത്ത് ഒരു റിട്ട് അപ്പീല്‍ ഫയല്‍ചെയ്തിരുന്നു. ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ഡോ. ഗോപകുമാര്‍ ചാര്‍ജെടുത്ത ശേഷം അദ്ദേഹം എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ഡോ.പ്രസാദിന്റെ അപേക്ഷ മാനിച്ചു യൂനിവേഴ്‌സിറ്റിയുടെ റിട്ട്അപ്പീല്‍ പിന്‍വലിപ്പിക്കുകയും ഡോ.പ്രസാദ് പന്ന്യന്റെ നിയമനം മുന്‍കാല പ്രാബല്യത്തോടെ എല്ലാ ആനുകൂല്യങ്ങളോടും കൂടി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
സര്‍വകലാശാല ജീവനക്കാര്‍ക്കായുള്ള സര്‍വിസ് ചട്ടം പലപ്പോഴായി അദ്ദേഹം തെറ്റിച്ചതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. യൂനിവേഴ്‌സിറ്റിയിലെ ചില ജീവനക്കാര്‍ക്കെതിരേ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു പരാതികള്‍ യൂനിവേഴ്‌സിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അയച്ചിട്ടുണ്ട്.
ഇതിനു പുറമെ ഇദ്ദേഹത്തിനെതിരേയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അടുത്ത കാലത്ത് ഇദ്ദേഹം ഒരു കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥന് നിരക്കാത്ത വിധത്തില്‍ ഫേസ്ബുക്കില്‍ യൂനിവേഴ്‌സിറ്റി അധികൃതരെ കുറ്റപ്പെടുത്തി പോസ്റ്റുകള്‍ ഇടുകയും തുടര്‍ന്ന് ദേശീയ തലത്തിലും മാധ്യമങ്ങളിലും വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതിന്റേയും സാഹചര്യത്തില്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
തുടര്‍ന്നുള്ള അന്വേഷണത്തിന് ഒരു വിദഗ്ദ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും.
ഇദ്ദേഹം മുന്‍ വൈസ് ചാന്‍സിലറുടെ കാലത്ത് യൂനിവേഴ്‌സിറ്റി ഫണ്ട് ഉപയോഗിച്ച് നടത്തിയ അക്കാദമിക് വിദേശയാത്രയുടെ ചെലവ് തിരിച്ചു പിടിക്കാന്‍ ഈ മാസം നാലിനു ചേര്‍ന്ന എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ തീരുമാനിച്ചതായും സര്‍വകലാശാല അധികൃതര്‍ പത്ര കുറിപ്പില്‍ കൂടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."