HOME
DETAILS
MAL
മോദി സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണയെന്ന് നിതീഷ് കുമാര്‍
backup
May 30 2019 | 19:05 PM
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഭാഗമാകാനില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍. ലഭിച്ച വാഗ്ദാനം അസ്വീകാര്യമായതുകൊണ്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ജെ.ഡി.യു രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരാള്‍ക്ക് മാത്രമേ അവസരം നല്‍കൂ എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരില്‍ പങ്കാളിയാകാനില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ എന്‍.ഡി.എയുടെ ഭാഗമായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."