ഹിജ്‌റ പുതുവര്‍ഷം: നന്മകളെ ഏറ്റെടുത്ത് തിന്മകളെ വര്‍ജിക്കാന്‍ തയാറാവണം: ത്വാഖ അഹമ്മദ് അല്‍ അസ്ഹരി
കാസര്‍കോട്: നന്മകള്‍ക്കനുഗുണവും തിന്മകള്‍ക്കെതിരേയുമുള്ള ആഹ്വാനവുമാണ് പുതുവര്‍ഷം നമ്മെ പഠിപ്പിക്കുന്നതെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കളനാട് ഖത്തര്‍ ഇബ്രാഹിം ഹാജി നഗരിയില്‍ നടന്ന ന്യു ഇയര്‍ ഹിജ്‌റ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിജ്‌റ എന്ന പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു നല്ല രീതി അവലംബിച്ച് ജീവിതം നയിക്കണമെന്ന സന്ദേശം വര്‍ഷം മുഴുവനായി നന്മയില്‍ അടിത്തറയിടുന്നതിനു പ്രേരകമാണ്. സുകൃതങ്ങളെ വാരിപ്പുണര്‍ന്ന് അരുതായ്മകളോടു രാജിയാവാത്ത ഒരു പുതുവര്‍ഷത്തിലേക്കു കടക്കാനുള്ള മനസ്ഥിതി ആര്‍ജിച്ചെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തമേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ജില്ല വിഖായ ആക്ടിവ് വിങിനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നല്‍കി. ഹിജ്‌റ ക്വിസ് വിജയികള്‍ക്കുള്ള സമ്മാന വിതരണം അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, നൗഷാദ് മിഹ്‌റാജ് ,അബ്ദുല്‍ ഖാദര്‍ തളങ്കര എന്നിവര്‍ നല്‍കി.
സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനായി. ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തി.
ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ശറഫുദ്ദീന്‍ കുണിയ, കല്ലട്ര അബ്ബാസ് ഹാജി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, കുണിയ ഇബ്രാഹിം ഹാജി, ഖത്തര്‍ ലത്തീഫ്, കെ.കെ അബ്ദുല്ല ഹാജി, കെ.കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഹാജി, മൊയ്തു ഹാജി, വി.കെ ഹാജി, അബ്ദുല്‍ ഖാദര്‍, കമാല്‍ മുക്കൂട്, ഇല്യാസ് കട്ടക്കാല്‍, ശമീര്‍ മാസ്റ്റര്‍, ലത്തീഫ് തായല്‍തൊട്ടി, മുഹമ്മദ് ഫൈസി കജ, യൂനുസ് ഫൈസി കാക്കടവ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."