HOME
DETAILS
MAL
'ബാങ്കുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടികള്‍ പിന്‍വലിക്കണം'
backup
May 13 2017 | 03:05 AM
കോഴിക്കോട്: സാധാരണക്കാരുടെ ബാങ്ക് എന്നുവിശേഷിപ്പിക്കുന്ന എസ്.ബി.ഐ സാധാരണക്കാരെ കൊള്ളയടിക്കുന്ന വിധം സര്‍വിസ് ചാര്‍ജ് കൂട്ടുകയും മിനിമം ബാലന്‍സ് തുക വര്‍ധിപ്പിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും ഡിജിറ്റലൈസേഷന് നടപ്പാക്കുമ്പോള്‍ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുറക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പക്കുകയാണ് വേണ്ടതെന്നും കാലിക്കറ്റ് ചേംബര്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ചേംബര്‍ ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഐപ്പ് തോമസ്, സെക്രട്ടറി ഡോ. എ.എം ഷരീഫ്, വൈസ് പ്രസിഡന്റുമാരായ ടി.പി വാസു, സുബൈര്‍ കൊളക്കാടന്‍, ജോ. സെക്രട്ടറി പി.എം ഷാനവാസ്, ട്രഷറര്‍ എം.കെ നാസര്‍, എം.പി ഇമ്പിച്ചഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."