ടാറ്റ കൊവിഡ് ആശുപത്രി ഉദ്ഘാടനംചെയ്ത് ഒരുമാസം പിന്നിട്ടു; തുറക്കാത്തതിനെതിരെ കാസ്രോട്ടാരുടെ ട്രോള്‍ മങ്ങലം
കാസര്‍കോട്: ഏപ്രില്‍ ആറിന് ആശുപത്രി പ്രഖ്യാപനം, പിന്നാലെ സ്ഥലം കണ്ടെത്തി, ഏപ്രില്‍ 28ന് സ്ഥലം ആശുപത്രിക്കായി വിട്ടുനല്‍കി, മെയ് 15ന് ആദ്യ പ്രീ ഫാബ് സ്ട്രക്ചര്‍ സ്ഥാപിച്ചു. ജൂലൈ 10ന് നിര്‍മാണം പൂര്‍ത്തിയായി. കുറച്ച് കാത്തിരുന്നാണെങ്കിലും ഉദ്ഘാടനം സെപ്റ്റംബര്‍ 9ന് നടത്തി. മുഖ്യമന്ത്രി പിണറായി വിജനായിരുന്നു ഉദ്ഘാടനം ചെയ്തത്.
എന്നാല്‍ ആശുപത്രി ഉദ്ഘാടനം കഴിഞ്ഞിട്ടും ഇതുവരെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും നിയമിക്കുകയോ തുറക്കാന്‍ ആവശ്യമായ നടപടിക്രമങ്ങളോ എടുത്തിട്ടില്ല. കൊവിഡ് രോഗികളുടെ എണ്ണം ദൈനംദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വലിയ സൗകര്യത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ച ആശുപത്രി തുറക്കാതിരിക്കുന്നത്. രോഗികളുടെ എണ്ണം കൂടിയതിനാല്‍ ചികിത്സയില്‍ കഴിയുന്നവരെ കഴിഞ്ഞദിവസം മുതല്‍ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിക്കുകയും ചെയ്തു.
മൂന്ന് സോണുകളിലായി 128 യൂനിറ്റുകളാണ് ആശുപത്രിക്കുള്ളത്. മൊത്തം 551 കിടക്കകളുണ്ട്. ഒന്ന്, മൂന്ന് സോണുകളില്‍ ക്വാറന്റൈന് സംവിധാനങ്ങളും രണ്ടില്‍ കൊവിഡ് പോസിറ്റീവായവരെ പാര്‍പ്പിക്കാനുള്ള പ്രത്യേക ഐസൊലേഷന്‍ സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്.
ആശുപത്രി തുറക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കാസര്‍കോട്ടെ പ്രധാന ട്രോള്‍ ഗ്രൂപ്പായ KL14 ല്‍ നിരന്തരം ട്രോളുകളിലൂടെ പ്രതിഷേധം ഉയരുകയാണ്. ചില ട്രോളുകള്‍ ചുവടെ:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."