ശിവശങ്കറിന്റെ അറസ്റ്റ് വെള്ളിയാഴ്ച്ച വരെ ഹൈക്കോടതി തടഞ്ഞു; രാഷ്ട്രീയ കളിയുടെ ഇരയെന്ന് ശിവശങ്കര്‍
കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കസ്റ്റംസ് കേസിലാണ് ഒകിടോബര്‍ 23 വരെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹരജികളില്‍ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. കസ്റ്റംസ് അതിനുമുമ്പ് മറുപടി നല്‍കണം. മറുപടി നല്കാന് സമയം വേണമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്നെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് എം.ശിവശങ്കര്‍ കോടതിയെ അറിയിച്ചു. സ്വര്‍ണക്കള്ളക്കടത്തില്‍ മാത്രം 34മണിക്കൂര്‍ ചോദ്യം ചെയ്തു. രാഷ്ട്രീയ കളിയുടെ ഇരയാണ് താനെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാറുണ്ടെന്നും ശിവശങ്കര്‍ കോടതിയെ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."