നെതന്യാഹുവിന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ല; ഇസ്‌റാഈലില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പ്
ടെല്‍ അവീവ്: പ്രധാനമന്ത്രി നെതന്യാഹുവിന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇതോടെ രാജ്യത്ത് വീണ്ടും പൊതുതെരഞ്ഞടുപ്പ് നടക്കും. സെപ്റ്റംബര്‍ 17ന് ആണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതുവരെ നെതന്യാഹു നിയുക്ത പ്രധാനമന്ത്രിയായി തുടരും. പാര്‍ലമെന്റ് പിരിച്ചുവിടുന്നതിനായി അംഗങ്ങള്‍ ഇന്നലെ വോട്ട് രേഖപ്പെടുത്തി. 45 നെതിരേ 74 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ബില്‍ പാസാക്കിയത്.
ഇസ്‌റാഈലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നിയുക്ത പ്രധാനമന്ത്രി സഖ്യം രൂപീകരിക്കുന്നതില്‍ പരാജയപ്പെടുന്നത്. കഴിഞ്ഞ മാസം 120 പാര്‍ലമെന്റ് സീറ്റുകളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 35 സീറ്റുകളാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ലഭിച്ചത്. അഞ്ചാം തവണയും പ്രധാനമന്ത്രിയാവാനുള്ള അവസരമാണ് നെതന്യാഹുവിന്റെ മുന്നിലുണ്ടായിരുന്നത്. മുന്‍ പ്രതിരോധമന്ത്രി അവിഗ്‌ദോര്‍ ലൈബര്‍മാന്റെ നാഷനലിസ്റ്റ് യിസ്രാഈല്‍ ബെയ്തനു പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ നെതന്യാഹു ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജൂത സെമിനാരി വിദ്യാര്‍ഥികളെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് ഒഴിവാക്കികൊണ്ടുള്ള കരട് രേഖ മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ചര്‍ച്ച അലസിയത്.
മറ്റു പാര്‍ട്ടികളെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് തടയാനായി വീണ്ടും തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിക്കാന്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് റിയൂവിന്‍ റിവ്‌ലിനില്‍ നെതന്യാഹു സമ്മര്‍ദം ചെലുത്തുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്ന പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് പാര്‍ലമെന്റിലെ വോട്ടെടുപ്പിന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. ലിക്കുഡ് പാര്‍ട്ടി വിജയിക്കുമെന്നും പൊതുജനം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച് ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് ബുധനാഴ്ച ഇസ്‌റാഈല്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നത്. അതിനിടെ സഖ്യസര്‍ക്കാര്‍ രൂപീകരണത്തിനായി ഇസ്‌റാഈല്‍ ഇടതു പാര്‍ട്ടിക്ക് നെതന്യാഹു മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ തള്ളിക്കളയുകയായിരുന്നു.
സെപ്റ്റംബര്‍ വരെ നിയുക്ത പ്രധാനമന്ത്രി തുടരുന്നതിനാല്‍ ജൂലൈയോടെ ഏറ്റവും കൂടുതല്‍ കാലം ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായെന്ന നേട്ടവും നെതന്യാഹുവിന്റെ പേരിലാവും. ഏപ്രിലിലുണ്ടായതിന് സമാനമായ പോരാട്ടമായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലുമുണ്ടാവുക. നെതന്യാഹുവിന്റെ മുഖ്യ എതിരാളി മുന്‍ സൈനിക മേധാവി ബെന്നി ഗന്റ്‌സ് തന്നെയായിരിക്കും. ഇസ്‌റാഈലി പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഒരു പാര്‍ട്ടിയും ഇതുവരെ ഒറ്റക്ക് ഭൂരിപക്ഷം നേടി ഭരണം നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."