HOME
DETAILS

തുടര്‍ച്ചയായ നാലാം ദിവസവും രോഗസ്ഥിരീകരണം എട്ടുശതമാനത്തില്‍ താഴെ; കൊവിഡ് വ്യാപനം നിയന്ത്രിക്കാനായെന്ന് കേന്ദ്രസര്‍ക്കാര്‍

  
backup
October 19 2020 | 11:10 AM

covid-19-4-india-total-2020

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് നിയന്ത്രിക്കാനായെന്ന് കേന്ദ്രസര്‍ക്കാര്‍. തുടര്‍ച്ചയായ നാലു ദിവസമായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ നിരക്ക് എട്ടു ശതമാനത്തില്‍ താഴെയായി തുടരുന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.

ഇന്ന് 55.000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. നിലവില്‍ പോസിറ്റീവിറ്റി നിരക്ക് 7.94 ശതമാനമാണ്. ഇത് കാണിക്കുന്നത് രോഗവ്യാപനത്തില്‍ കുറവ് സംഭവിച്ചു എന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പരിശോധനകളുടെ എണ്ണം ഉയര്‍ന്നതാണ് പോസിറ്റീവിറ്റി നിരക്ക് കുറയാന്‍ സഹായകമായത്. പരിശോധനകളുടെ എണ്ണം ഉയര്‍ന്നതോടെ, തുടക്കത്തില്‍ തന്നെ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കാന്‍ സാധിച്ചു. കൂടാതെ കോണ്‍ടാക്ട് ട്രേസിങ് ഉള്‍പ്പെടെയുളള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നിര്‍വഹിച്ചതുമാണ് രോഗവ്യാപനം കുറയാന്‍ ഇടയാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

നിലവില്‍ പരിശോധനകളുടെ എണ്ണം 9.5 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം എട്ടുലക്ഷത്തില്‍ താഴെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago