എം.പി ഫണ്ട്: 13.54 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി
കണ്ണൂര്‍: മണ്ഡലത്തില്‍ എം.പി ഫണ്ട് ഉപയോഗിച്ച് 13.54 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. 2014-15 മുതല്‍ 2018-19 വരെയുള്ള കാലയയളവില്‍ പി.കെ ശ്രീമതി എം.പിയുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളുടെ അവലോകന യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്. ഭരണാനുമതി ലഭിച്ച 16.80 കോടി രൂപയുടെ പ്രവൃത്തികളില്‍ 13.54 കോടി രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തിയായത്. കെട്ടിട നിര്‍മാണം നടത്തുമ്പോള്‍ വൈദ്യുതീകരണം, റാമ്പ് എന്നിവ ഉണ്ടെന്ന് നിര്‍വഹണോദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്ന് യോഗം നിര്‍ദേശിച്ചു. നിര്‍ദിഷ്ട കാലയളവിനുള്ളില്‍ പൂര്‍ത്തിയാവാത്ത പ്രവൃത്തികള്‍ക്ക് സമയപരിധി നീട്ടിവാങ്ങാന്‍ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പൂര്‍ത്തിയായതായി നിര്‍വഹണോദ്യോഗസ്ഥര്‍ അറിയിച്ച മുഴുവന്‍ പ്രവൃത്തികളുടെയും അന്തിമ ബില്ല് 19നുള്ളില്‍ ജില്ലാ പ്ലാനിങ് ഓഫിസില്‍ സമര്‍പ്പിക്കണം. ജില്ലയിലെ സ്കൂളുകളില്‍ കംപ്യൂട്ടര്‍ സ്ഥാപിച്ചതിന്റെ ബില്ലുകള്‍ കൈമാറുന്നതിനുണ്ടായ കാലതാമസം പരിശോധിച്ച് ഒരാഴ്ചക്കകം അന്തിമ ബില്‍ തുക കെല്‍ട്രോണിന് കൈമാറണം. ജില്ലാ ആസൂത്രണ കമ്മിഷന് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ ശ്രീമതി എം.പി, കലക്ടര്‍ മീര്‍ മുഹമ്മദ് അലി, കെ. പ്രകാശന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."