ജെ.ഡി.യു പിണങ്ങി, മന്ത്രിസഭയില്‍ ചേര്‍ന്നില്ല
ന്യൂഡല്‍ഹി: എന്‍.ഡി.എ സഖ്യത്തില്‍ ആദ്യ കല്ലുകടിയായി സഖ്യകക്ഷിയായ ജെ.ഡി.യു മന്ത്രിസഭയില്‍ ചേര്‍ന്നില്ല. എന്നാല്‍ ജെ.ഡി.യു തലവന്‍ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. രണ്ടു കാബിനറ്റ് പദവിയാണ് ജെ.ഡി.യു ആവശ്യപ്പെട്ടതെങ്കിലും ഒന്ന് നല്‍കാമെന്നാണ് മോദി സമ്മതിച്ചത്. അതോടൊപ്പം ലഭിക്കുന്ന വകുപ്പിന്റെ കാര്യത്തിലും ജെ.ഡി.യുവിന് അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മോദിയുമായി നിതീഷ് കുമാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് മന്ത്രിസഭയിലേക്കില്ലെന്ന കാര്യം ജെ.ഡി.യു പ്രഖ്യാപിച്ചത്.
ബി.ജെ.പി വാദ്ഗാനം ചെയ്ത കാര്യങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്തതിനാല്‍ മന്ത്രിസഭയില്‍ ചേരുന്നില്ലെന്നും എന്‍.ഡി.എയുടെ ഭാഗമായി തുടരുമെന്നും നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒന്നാം മോദി സര്‍ക്കാരിലും ജെ.ഡി.യു അംഗമായിരുന്നില്ല. ബിഹാറില്‍ നിന്ന് 16 എം.പിമാരാണ് ജെ.ഡി.യുവിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."