കാന്‍സറിന് തടയിടാന്‍ പദ്ധതിയുമായി പരിയാരം പഞ്ചായത്ത്
തളിപ്പറമ്പ്: കാന്‍സറിനെതിരേ യുദ്ധം പ്രഖ്യാപിച്ച് പരിയാരം പഞ്ചായത്ത്. ഭീതയല്ല പ്രതിരോധമാണ് എന്ന പ്രഖ്യാപനവുമായി മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കു തുടക്കം കുറിച്ചുകൊണ്ട്് വാര്‍ഡ്തല സംഘാടക സമിതി രൂപീകരണം പൂര്‍ത്തിയായി. കാന്‍സറിനെതിരേ ദീര്‍ഘകാല പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി കാന്‍സര്‍ നിയന്ത്രിത ഗ്രാമം എന്ന ലക്ഷ്യവുമായി രംഗത്തുവരുന്ന ജില്ലയിലെ ആദ്യത്തെ പഞ്ചായത്താണ് പരിയാരം.
ഇന്നലെ നടന്ന കാന്‍സര്‍ നിയന്ത്രിത ഗ്രാമം ആറാംവാര്‍ഡ് സംഘാടക രൂപീകരണ യോഗത്തോടെ മുഴുവന്‍ വാര്‍ഡിലും സംഘാടക സമിതി രൂപീകരിച്ച് ആദ്യഘട്ടം പൂര്‍ത്തിയാക്കി. ഒരു വര്‍ഷത്തേക്ക് രണ്ടു ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, ഭക്ഷ്യമേള, ആരോഗ്യ ബോധവല്‍ക്കരണ സെമിനാറുകള്‍, രോഗ നിര്‍ണയ ക്യാംപ്, ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. വാര്‍ഡ് തലത്തിലുളള സംഘാടക സമിതികള്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും.
സമിതിക്കു കീഴില്‍ പത്തു വീടുകള്‍ ഉള്‍പ്പെടുന്ന നാനോ ക്ലസ്റ്ററുകള്‍ രൂപീകരിക്കും. നെല്ലിപ്പറമ്പ് വായനശാലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോക്ടര്‍ കെ.സി അജിത്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് വികസന സമിതി സെക്രട്ടറി പി.വി പ്രദീപ് കുമാര്‍, ജൂനിയര്‍ പെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്ബാബു, കെ.എം സോമന്‍, വി.വി സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."