നാലാം നാള്‍ 'ട്രിപ്പിള്‍' നേട്ടവുമായി വിവേക്
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ കലോത്സവത്തില്‍ കലാപ്രതിഭയായതിന് പിന്നാലെ ഇന്റര്‍സോണിലും വിവേകിന്റെ വിജയക്കുതിപ്പ് തുടരുന്നു. നാലാം ദിനം നടന്ന കഥകളി സംഗീതത്തില്‍ ഒന്നാമതെത്തിയതോടെ വിവേകിന് ട്രിപ്പിള്‍ നേട്ടവും കൈവരിക്കാനായി. ശാസ്ത്രീയ സംഗീതത്തിലും വയലിനിലും കഥകളി സംഗീതത്തിലും വിവേക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. സെമി ക്ലാസിക്കലില്‍ രണ്ടാം സ്ഥാനവുമുണ്ട്.
ഇന്റര്‍സോണ്‍ മത്സരത്തില്‍ ശാസ്ത്രീയ സംഗീതം വയലിന്‍ എന്നിവയില്‍ തുടര്‍ച്ചായി മൂന്നു വര്‍ഷവും വിജയം ഫാറൂഖ് കോളജ് വിദ്യാര്‍ഥിയായിരുന്ന വിവേകിനൊപ്പമായിരുന്നു. ബി സോണ്‍ കലോത്സവത്തില്‍ കഴിഞ്ഞ മൂന്നു തവണയും കലാപ്രതിഭയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ സര്‍വകലാശാല കലോത്സവത്തില്‍ വയലിനിലും ഒന്നാംസ്ഥാനം നേടിയിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും വിവേക് തിളക്കമാര്‍ന്ന പ്രകടനത്തിന് ഉടമയാണ്. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ ശാസ്ത്രീയ സംഗീതത്തിലും വയലിനിലും വിവേകിന് ഏതിരാളികളുണ്ടായിരുന്നില്ല. ഇപ്പോള്‍ ആകാശവാണിയിലെ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. പിതാവ് ആറ്റുവശ്ശേരി മോഹനന്‍ പിള്ളയാണ് ശാസ്ത്രീയ സംഗീതത്തില്‍ വിവേകിന്റെ ഗുരു. മലപ്പുറം കൊട്ടുകര എച്ച്.എസ്.എസില്‍ സംഗീതാധ്യാപകനായിരുന്നു മോഹനന്‍ പിള്ള. നന്ദിനിയാണ് മാതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."