HOME
DETAILS

അങ്കണവാടി സ്‌കൂളിനൊപ്പം; സാധ്യത തേടി സര്‍ക്കാര്‍

  
backup
May 30 2019 | 20:05 PM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82


തിരുവനന്തപുരം: നാട്ടിന്‍പുറത്തെ അങ്കണവാടികള്‍ സ്‌കൂളുകളിലേക്ക് മാറ്റാനൊരുങ്ങുന്നു. സംസ്ഥാനത്ത് പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്‌കൂളുകളിലേക്ക് പറിച്ചുനടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ രണ്ടാം ഘട്ടത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രീ പ്രൈമറി ആരംഭിച്ച് നിലവിലെ അങ്കണവാടികള്‍ ഇതിനടുത്തേക്ക് മാറ്റും. ഇവയ്ക്കായി ആകര്‍ഷകമായ കെട്ടിടവും ഒരുക്കും. യോഗ്യതയുള്ള അധ്യാപകരെ ഉള്‍പ്പെടെ നിയമിക്കാനും ആലോചനയുണ്ട്.
വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പുരോഗതി കൈവരിച്ച കേരളത്തില്‍ അടിത്തട്ടായ പ്രീ പ്രൈമറി രംഗം യാതൊരു വ്യവസ്ഥകളും കൂടാതെ നിലനില്‍ക്കുന്നതിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖല വ്യവസ്ഥാപിതമാക്കണമെന്ന ആവശ്യവും നാളുകളായി ഉയരുന്നുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും ഇതു സംബന്ധിച്ച നിര്‍ദേശമുണ്ട്. പ്രീ പ്രൈമറി മേഖലയ്ക്കായി പ്രത്യേക നയരൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് 54 സര്‍ക്കാര്‍ പ്രീ പ്രൈമറി വിദ്യാലയങ്ങളാണുള്ളത്. ഈ സ്‌കൂളുകളില്‍ യോഗ്യതയുള്ള അധ്യാപകരും മറ്റു സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം, കേരളത്തിലെ 2000ത്തിലധികം സ്‌കൂളുകളില്‍ സര്‍ക്കാര്‍ അംഗീകൃത പ്രീ പ്രൈമറികള്‍ പ്രവര്‍ത്തിക്കുന്നു. അത്തരം സ്ഥാപനങ്ങളില്‍ 30 കുട്ടികള്‍ക്ക് ഒരു ടീച്ചറും ഒരു ആയയും വീതം സര്‍ക്കാര്‍ ഓണറേറിയം കൈപ്പറ്റിയാണ് ജോലി ചെയ്യുന്നത്. എന്നാല്‍ അധ്യാപക-രക്ഷാകര്‍തൃ സമിതികള്‍ നേരിട്ടു നടത്തുന്ന 3000ത്തിലധികം പ്രീ പ്രൈമറികളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സിലബസോ അധ്യാപകര്‍ക്ക് സാമ്പത്തിക സഹായമോ ബാധകമായിട്ടില്ല. ഇത്തരം പ്രീ പ്രൈമറികളെ കൂടി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഈ മേഖല ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനു ഭീമമായ ഫണ്ടും കണ്ടെത്തേണ്ടി വരും.
സാമൂഹികനീതി വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് 33,000 അങ്കണവാടികളാണ് പ്രവര്‍ത്തിക്കുന്നത്. ഈ അങ്കണവാടികള്‍ക്ക് ആവശ്യമുള്ള സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സഹായം കൂടി പ്രയോജനപ്പെടുത്തി അങ്കണവാടികളും പ്രീ പ്രൈമറികളും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago