HOME
DETAILS
MAL
മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
backup
May 30 2019 | 20:05 PM
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും എറണാകുളം ജില്ലയില്‍ ഇന്ന് ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ജൂണ്‍ ഒന്നു വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈകീട്ട് മിന്നലോട് കൂടിയ ശക്തമായ മഴയും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."