രോഗവ്യാപനത്തിനിടയാക്കിയത് പ്രതിരോധം അട്ടിമറിച്ചതിന്റെ പ്രത്യാഘാതം; പ്രതിപക്ഷ സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പ്രതിരോധം അട്ടിമറിച്ചതിന്റെ പ്രത്യാഘാതമാണ് രോഗവ്യാപനത്തിനിടയാക്കിയതെന്ന് മുഖ്യമന്ത്രി.രാജ്യത്ത് ആദ്യമായി കൊവിഡിന് പ്രോട്ടോകോള്‍ ഉണ്ടാക്കിയ കേരളത്തില്‍ ഓണക്കാലത്ത് അധികം ഇളവുകള്‍ നല്‍കിയിട്ടില്ല.
ശക്തമായ നായന്ത്രണം തന്നെ ഏര്‍പ്പെടുത്തിയിരുന്നു. മറ്റു പ്രചരണം വാസ്തവവിരുദ്ധമാണെന്നും കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയായി പിണറായി വിജയന് പറഞ്ഞു.
പ്രതിരോധ സംവിധാനത്തെ അട്ടിമറിക്കാന്‍ ചിലര്‍ രംഗത്തിറങ്ങി എന്നത് സത്യമാണ്. പ്രതിപക്ഷം അനാവശ്യ അരാജക സമരങ്ങളാണ് നടത്തിയത്. പ്രതിരോധമൊന്നും കൊവിഡിനുവേണ്ടെന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിനും പാര്‍ട്ടി അണികള്‍ക്കും അവര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ശാസ്ത്രീയ സമീപനത്തിലൂടെയാണ് കേരളം ഈ മഹാമാരിയെ നേരിട്ടത്. അതിന്റെ ഫലമാണ് മെച്ചപ്പെട്ട രീതിയിലുള്ള കുറഞ്ഞ മരണനിരക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."