HOME
DETAILS
MAL
ശിവശങ്കര്‍ വഞ്ചിച്ചോ ചോദ്യം മുഖ്യമന്ത്രിയോട്: തെറ്റുചെയ്താല്‍ ഏതു പ്രധാനിയും ശിക്ഷിക്കപെടണമെന്ന് ഉത്തരം
backup
October 19 2020 | 14:10 PM
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ കൃത്യമായ വഴിക്കാണ് അന്വേഷണ ഏജന്‍സികള്‍ പോകുന്നതെന്നുതന്നെയാണ് ധാരണയെന്നും എന്നാല്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ പോക്കു ശരിയായ രീതിയിലല്ലെന്നും മുഖ്യമന്ത്രി.
പലപ്പോഴും മന്ത്രി സ്ഥാനത്തിന് നിരക്കാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പക്വമായ രീതിയിലല്ല അദ്ദേഹത്തിന്റെ ഇടപെടലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏതു പ്രധാനിയായും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം. എം.ശിവശങ്കര്‍ പദവിക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്തതുകൊണ്ടാണ് പുറത്താക്കിയത്. അദ്ദേഹത്തിന് തന്റെ ഓഫിസുമായോ സര്‍ക്കാരുമായോ യാതൊരു ബന്ധവുമില്ല. ശിവശങ്കര്‍ നടത്തിയത് വഞ്ചനയായിരുന്നോ എന്ന ചോദ്യത്തിന് അന്വേഷണം നടക്കട്ടെ എന്നും ഇപ്പോള്‍ മറ്റു നിഗമനത്തിലെത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."