സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന്
കേണിച്ചിറ: സ്ത്രീ സമൂഹത്തിനു നേരെയുളള അതിക്രമം അവസാനിപ്പിക്കണമെന്ന് എ.പി വാസുനഗര് കരാട്ടെ അക്കാഡമി ഹാളില്‍ നടന്ന ആര്‍ട്ടിസാന്‍സ് യൂനിയന്‍ വിമന്‍സ് കോഡിനേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, തൊഴില്‍ സ്ഥലങ്ങളില്‍ സുരക്ഷിതത്വ നിയമങ്ങള്‍ നടപ്പിലാക്കുക, നിയമ നിര്‍മാണ സഭകളില്‍ അന്‍പത് ശതമാനം സംവരണം ഏര്‍പ്പെടുത്തുക, സ്ത്രീ സംവരണ ബില്ല് നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. പി.വി രോഹിണി അധ്യക്ഷയായി. കെ പത്മിനി പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു.
വുമന്‍സ് കോഡിനേഷന്‍ സംസ്ഥാന സമിതി അംഗം സിന്ധു സംഘടന റിപ്പോര്‍ട്ടവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ മുഹമ്മദ്, ടി.ബി സുരേഷ്, എ.വി ജയന്, എ രാജന്, പി.ജെ ആന്റണി, പി.കെ മോഹനന്, ശകുന്തള സംസാരിച്ചു. കെ പത്മിനി (കണ്), പി.വി രോഹിണി (ജോ.കണ്) എന്നിവരെയും പതിനഞ്ചംഗ കമ്മിറ്റിയെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."