നീര്‍ത്തട പരിപാലന പദ്ധതിക്ക് പ്രാധാന്യം നല്‍കി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്
കോഴിക്കോട്: നീര്‍ത്തട പരിപാലനത്തിന് പ്രാധാന്യം നല്‍കി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ മാത്തറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.
പുനര്‍ജനി സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശ്‌രഹിത നീര്‍ത്തട നിര്‍മാണത്തിന് നെല്‍കൃഷി സബ്‌സിഡി, ജൈവ കൃഷി പ്രോത്സാഹനം, കിഴങ്ങുവര്‍ഗ കൃഷി എന്നിവയ്ക്ക് സബ്‌സിഡി നല്‍കുന്നതിന് ഫണ്ട് വകയിരുത്തി.
നവകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഹരിത ഭവനം പദ്ധതിയിലൂടെ കിണര്‍ റീചാര്‍ജിങ്, മാലിന്യസംസ്‌കരണവും, ഫലവൃക്ഷ തൈകളുടെ വിതരണവും, ക്ഷീരസമൃദ്ധി പദ്ധതിയ്ക്കും രൂപം നല്‍കി.
നിലവില്‍ നടപ്പിലാക്കിവരുന്ന സാറ്റലൈറ്റ് ഡയറിഫാം പദ്ധതിയും യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന 'യുവ' പദ്ധതിയും നടപ്പിലാക്കും. ഇതോടൊപ്പം നാടിനുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച വയോജനങ്ങളുടെ പരിപാലനം ഏറ്റെടുക്കുവാന്‍ സുകൃതം വയോജന പരിപാലന തുടര്‍ പദ്ധതിയും ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറില്‍ പുതിയ സാമ്പത്തിക വര്‍ഷം നടപ്പിലാക്കാനും അംഗീകാരം നേടി.
സ്ത്രീകളുടെ ഉന്നമനത്തിനായി 'സമത' സ്ത്രീ സുരക്ഷ സമഗ്ര പദ്ധതിയും, ഭിന്നശേഷിക്കാര്‍ക്കായുള്ള സമഗ്രപദ്ധതിയും സംസ്ഥാന ഗവണ്‍മെന്റിന്റെ ആരോഗ്യ മേഖലയിലെ ആദ്രം പദ്ധതിയുടെ ഭാഗമായി നിലവില്‍ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് വേണ്ടി 'നന്മ' ആരോഗ്യപദ്ധതി എന്നിങ്ങനെ നൂനത പദ്ധതികള്‍ നടപ്പിലാക്കുവാനും ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പുനര്‍ജ്ജനിയുടെ ലോഗോയും പ്രകാശനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെ. കൃഷ്ണകുമാരി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്കുമാര്‍ അധ്യക്ഷനായി.
കരട് പദ്ധതി രേഖാ പ്രകാശനം ബ്ലോക്ക് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ഗംഗന്‍ മാസ്റ്റര്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റ് എം.എം ശശിധരന് നല്‍കി നിര്‍വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി വിനീഷ് പദ്ധതി അവലോകനം നടത്തി. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി. തങ്കമണി, കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. നിഷ, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദിനേശ് ബാബു, പി. റംല സംസാരിച്ചു. ബ്ലോക്ക് വൈസ്പ്രസിഡന്റ് എ.പി ഹസീന നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."