ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി മികച്ച സേവനങ്ങള്‍; മക്കയിലേക്കും മദീനയിലേക്കുമുള്ള യാത്ര എളുപ്പമാകും
റിയാദ്: ഉംറ തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ക്ക് പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം പദ്ധതി സല്‍മാന്‍ ഉദ്ഘാടനം ചെയ്തു. സഊദി വിഷന്‍ 2030 ന്റെ ഭാഗമായി നടപ്പിലാക്കുന്ന പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ നിലവില്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. കൂടാതെ, ചില സേവനങ്ങള്‍ കൂടുതലായി നല്‍കാനും ലക്ഷ്യമിടുന്നുണ്ട്. പുണ്യ സ്ഥലങ്ങളില്‍ തീര്‍ഥാടന കര്‍മം നിര്‍വഹിക്കാന്‍ ആലോചിക്കുന്നതു മുതല്‍ കര്‍മം പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുവരെയുള്ള കാലത്ത് മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ഥാടകരുടെ യാത്ര അടക്കം
മുഴുവന്‍ കാര്യങ്ങളും എളുപ്പമാക്കുന്നതാണ് പദ്ധതിയെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ പറഞ്ഞു.
യാത്രാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഒരുക്കും. സര്‍വമേഖലകളിലും തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന ഗുണമേന്മയിലുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തും.
പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം ചാര്‍ട്ടര്‍ സല്‍മാന്‍ രാജാവിനു സമര്‍പ്പിച്ചു. 130 ലേറെ പദ്ധതികളാണ് ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍വമേഖലകളിലും തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന ഗുണമേന്മയിലുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തും. 32 സര്‍ക്കാര്‍ വകുപ്പുകളും നൂറു കണക്കിന് സ്വകാര്യ സ്ഥാപനങ്ങളും ഏജന്‍സികളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സമാധാനത്തോടെയും രാജ്യത്ത് എത്തുന്നതിനും തീര്‍ഥാടന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും അവസരമൊരുക്കലാണ് ഏറ്റവും വലിയ സേവനമെന്ന് പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം പദ്ധതി ഉദ്ഘാടനം ചെയ്യവേ രാജാവ് പറഞ്ഞു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാന്‍, ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."