ആവാസ് എന്റോള്‍മെന്റ്: ജൂണ്‍ രണ്ടാംവാരം തുടങ്ങും
കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ആവാസ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ എന്റോള്‍മെന്റ് ജൂണ്‍ രണ്ടാം വാരം ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ ഇതിന്റെ ട്രയല്‍ നടത്തും. ജില്ലയില്‍ ജോലിചെയ്യുന്ന 18 നും 60 നും ഇടയില്‍ പ്രായമുള്ള ഇതര സംസ്ഥാന തൊഴിലാളികളെയാണ് പദ്ധതിയില്‍ എന്റോള്‍ ചെയ്യുക. വര്‍ഷത്തില്‍ 15000 രൂപയുടെ സൗജന്യ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെന്റ്) കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. ജില്ലാ ലേബര്‍ ഓഫിസര്‍മാരായ പി. മോഹനന് (എന്‍ഫോഴ്സ്മെന്റ്), കെ.വി വിപിന്‍ലാല്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."