ജുബൈല്‍ ഫുട്‌ബോള്‍ ക്ലബ് ഇഫ്താര്‍ സംഗമം നടത്തി
ദമാം: ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്‌ബോള്‍ ക്ലബ് ആയ ജുബൈല്‍ എഫ്.സി ക്ലബ് ഇഫ്താര്‍ സംഗമം നടത്തി. ജുബൈല്‍ എഫ്.സി യുടെ അനസ് വയനാട് അധ്യക്ഷത വഹിച്ചു, ജുബൈലിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് റമദാന്‍ സന്ദേശം നല്‍കി. സാഫ്ക പ്രതിനിധി ബാപ്പു തേഞ്ഞിപ്പാലം, ടെക്‌നിമേറ്റ് പ്രതിനിധി മുഷീര്‍, നെസ്റ്റോ മാനേജര്‍ നബീല്‍, ഗള്‍ഫ് ഏഷ്യ മാനേജര്‍ കുര്യന്‍, ജുബൈല്‍ എഫ്.സി യുടെ സലാം മഞ്ചേരി, ശംസുദ്ധീന്‍ എന്നിവര്‍ ആശംസ പ്രഭാഷണം നടത്തി. ജുബൈലിലെ സാമൂഹ്യ പ്രവര്‍ത്തകരായ ശാമില്‍ ആനിക്കാട്ടില്‍, ബഷീര്‍ കൂളിമാട് എന്നിവര്‍ പങ്കെടുത്തു.
ജുബൈല്‍ എഫ്.സി അംഗങ്ങളായ ഷാഫി വളാഞ്ചേരി, ഇല്യാസ് മുള്ള്യാകുറുശ്ശി, ബൈജു നിലമ്പൂര്‍, മുനീബ് മോയിക്കല്‍, മുസ്തഫ പാതായ്ക്കര, സുഹൈല്‍ അങ്ങാടിപ്പുറം, ജംഷീര്‍ കുന്നപ്പള്ളി, ഷജീര്‍ മണ്ണാര്‍ക്കാട്, ജാനിഷ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രളയ സമയത്ത് സജീവ ഇടപെടലും മറ്റു ജീകാരുണ്യപ്രവര്‍ത്തഞങ്ങളും നടത്തി ശ്രദ്ധേയമായ ക്ലബ്ബിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചു പെരുന്നാളിന്റെ രണ്ടാം ദിനം ഉമ്മുസാഹിക്കില്‍ വെച്ച് ഈദ് ഫെസ്റ്റ് 2019 എന്ന പേരില്‍ ഇശല്‍ നിലാവ്, കലാ കായിക മത്സരങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."