ബിയ്യം കെട്ടിലെ ഷട്ടറുകള്‍ താഴ്ത്തിയില്ല: പാടത്ത് വെള്ളം കുറയുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക
കുന്നംകുളം: കാട്ടകാമ്പാല്‍ പൊന്നാനിയില്‍ ബിയ്യംകെട്ടിലെ ഷട്ടറുകള്‍ അടയ്ക്കാത്തത് മേഖലയിലെ കോള്‍പടവുകളില്‍ വെള്ളം അതിവേഗം വറ്റുന്നു. ബിയ്യത്ത് ഷട്ടറിലൂടെ വെള്ളം കടലിലേക്ക് ഒഴുകി പോകുന്നതാണ് പ്രശ്‌നം. ഇതോടെ പുഞ്ചകൃഷിക്ക് വെള്ളം ലഭിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
പാടശേഖരങ്ങളില്‍ വെള്ളം കുറഞ്ഞതോടെ സമീപത്തെ കിണറുകളിലും വെള്ളത്തിന്റെ അളവ് വന്‍തോതില്‍ കുറഞ്ഞു. കുന്നംകുളം വെട്ടിക്കടവ് മുതല്‍ പൊന്നാനി വരെ നീളുന്ന പൊന്നാനി കോള്‍മേഖലയ്ക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്നത് ബീയ്യംകെട്ടിലാണ്.
ഇത്തവണത്തെ പ്രളയത്തില്‍ ബീയ്യത്ത് കടലിലെ വേലിയേറ്റം മൂലം ഷട്ടറുകള്‍ തുറക്കാന്‍ പറ്റാത്തതിനാല്‍ പോര്‍ക്കുളം , കാട്ടകാമ്പാല്‍ പഞ്ചായത്തുകളില്‍ ശക്തമായ വെള്ളക്കെട്ട് ഉണ്ടായിരുന്നു. വേലിയേറ്റത്തിന് ശേഷം ഷട്ടറുകള്‍ തുറന്നതോടെയാണ് പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവായത്. എന്നാല്‍ ഒഴുകിയെത്തിയ മരങ്ങള്‍ തട്ടി ഷട്ടറുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ഇതോടെയാണ് ഷട്ടറുകള്‍ അടയ്ക്കാന്‍ കഴിയാത്തത്.
ഷട്ടറുകള്‍ നന്നാക്കാന്‍ ആഴ്ചകളെടുക്കുമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ കോള്‍പടവുകളില്‍ പുഞ്ചകൃഷിക്ക് ശേഖരിച്ച് വെക്കേണ്ട വെള്ളം പാഴാവുന്നതോടെ കൃഷിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
തുലാമഴ കുറഞ്ഞാല്‍ ഇത്തവണ വെള്ളം ശേഖരിക്കാന്‍ കഴിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഷട്ടറുകള്‍ അറ്റകുറ്റ പണി നടത്തി അടച്ച് വെള്ളം ശേഖരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."