HOME
DETAILS

ജെയിംസ് കോമിയുടെ പുറത്താക്കല്‍; റഷ്യന്‍ സംഭവവും കാരണമെന്ന് ട്രംപ്

  
backup
May 13 2017 | 03:05 AM

324612-2

വാഷിങ്ടണ്‍: എഫ്.ബി.ഐ മേധാവി ജെയിംസ് കോമിയെ തല്‍സ്ഥാനത്തു നിന്ന് നീക്കിയത് റഷ്യന്‍ ബന്ധത്തെ തുടര്‍ന്നാണെന്ന് സമ്മതിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഏതെങ്കിലും ഉപദേഷ്ടാക്കളുടെ നിര്‍ദേശാനുസരണമല്ല കോമിയെ പുറത്താക്കിയതെന്നും തന്റെ തീരുമാനമായിരുന്നു അതെന്നും ട്രംപ് എന്‍.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ തനിക്ക് റഷ്യന്‍ ബന്ധമുണ്ടെന്ന ആരോപണം കെട്ടുകഥയാണെന്നും ട്രംപ് വിശദീകരിച്ചു. 

ജെയിംസ് കോമിയെ പുറത്താക്കിയതില്‍ ട്രംപും റഷ്യയുമായുള്ള ബന്ധമില്ലെന്നും കഴിഞ്ഞ ദിവസം ഡെപ്യൂട്ടി അറ്റോണി ജനറല്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെയാണ് ട്രംപ് തള്ളിയത്. കോമി നല്ല ഉദ്യോഗസ്ഥനല്ലെന്ന് തനിക്കറിയാമായിരുന്നു. തന്റെ ഓഫിസിലെ സംഭാഷണം അദ്ദേഹം രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കാനുള്ള നീക്കവും ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ താന്‍ പ്രസിഡന്റായിരിക്കെ ഓവല്‍ ഓഫിസില്‍ ഇങ്ങനെ ഫോണ്‍ ചോര്‍ത്തിയിരുന്നുവെന്ന് റിച്ചാര്‍ഡ് നിക്‌സണും പറഞ്ഞു. 1974 ല്‍ ഇംപീച്ച് ചെയ്യപ്പെട്ടയാളാണ് റിച്ചാര്‍ഡ് നിക്‌സണ്‍.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന പ്രചാരണം വ്യാജമാണെന്ന് പറഞ്ഞ ട്രംപ് അത് പരാജയപ്പെട്ട ഡെമോക്രാറ്റുകളുടെ കുപ്രചരണമാണെന്നും വ്യക്തമാക്കി. റഷ്യ യു.എസ് തെരഞ്ഞെടുപ്പില്‍ ഇടപ്പെട്ടുവെന്ന കേസില്‍ ജെയിംസ് കോമിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് കോമിയെ പുറത്താക്കിയത്. നേരത്തെ ഹിലരി ക്ലിന്റന്റെ ഇ-മെയില്‍ വിവാദം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോമി കത്തിച്ചതാണ് ട്രംപിന്റെ വിജയം എളുപ്പമാക്കിയത്. തുടര്‍ന്ന് കോമിയെ തല്‍സ്ഥാനത്ത് നിര്‍ത്തിയ ട്രംപ് മറ്റു ഉദ്യോഗസ്ഥരെയെല്ലാം മാറ്റി. എന്നാല്‍ റഷ്യന്‍ വിവാദത്തില്‍ ട്രംപിനെതിരേ കോമി നീങ്ങിയതാണ് അദ്ദേഹത്തിന്റെ സ്ഥാനചലനത്തിനു കാരണം.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago