വ്യവസായി സാജന്റെ ആത്മഹത്യ എഴുതിത്തള്ളി പൊലിസ്: ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷം
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച ആന്തൂരിലെ വ്യവസായി സാജന് ആത്മഹത്യ ചെയ്ത കേസ് പൊലിസ് എഴുതിത്തള്ളുന്നു. ആത്മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന് വ്യക്തമാക്കി പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. കേസന്വേഷണം അവസാനിപ്പിച്ചതായി വ്യക്തമാക്കിയാണ് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതേ സമയം സി.പി.എം എഴുതി നല്കിയ റിപ്പോര്‍ട്ട് ആണ് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കണ്വെന്ഷന് സെന്ററിന് അനുമതി വൈകിക്കാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള ഇടപെട്ടതിന് തെളിവില്ല. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലാണ് ആത്മഹത്യയെന്നും പൊലിസ് റിപ്പോര്‍ട്ടിലുണ്ട്. 10 കോടി രൂപ മുടക്കി നിര്‍മിച്ച കണ്വെന്ഷന് സെന്ററിന് സി.പി.എം നിയന്ത്രണത്തിലുള്ള നഗരസഭ ലൈസന്‍സ് നല്‍കാത്തതിലുള്ള മനോവിഷമത്തിലാണ് സാജന് ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."