പ്രളയക്കെടുതി: സ്ഥലങ്ങള്‍ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സന്ദര്‍ശിച്ചു
തൃശൂര്‍: പ്രളയക്കെടുതി നേരിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. രാവിലെ കുറാഞ്ചേരിയിലെത്തിയ അദ്ദേഹം സ്ഥല നിവാസികളോടും തദ്ദേശസ്വയംഭരണ പ്രതിനിധികളോടും മണ്ണിടിച്ചലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.
തുടര്‍ന്ന് തകര്‍ന്ന ഇല്ലിക്കല്‍ ബണ്ട് പുനര്‍നിര്‍മിച്ച സ്ഥലം, ആറാട്ടുപുഴയിലെ തകര്‍ന്ന റോഡ്, വേലുപ്പാടം കോളനി, വരന്തരപ്പിള്ളി പൗണ്ട്, ചാലക്കുടി താലൂക്ക് ആശുപത്രി, സേക്രട്ട് ഹാര്‍ട്ട് കോളജ്, വേട്ടുകടവ് എളപ്രം കോളനി, കാടുകുറ്റി കടവനാട് കോളനി, കുണ്ടൂര്‍ പായ്ത്തുരുത്ത് തൂക്കുപാലം, ആലപ്പാട്, പുള്ള്, മനക്കൊടി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുകയും ജനപ്രതിനിധികളുമായും വീട്ടുകാരുമായും വിശദമായി വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട വീടുകളുടെ തകര്‍ച്ച, റോഡുകളുടെ തകര്‍ച്ച, കൃഷിനാശം തുടങ്ങി കാര്യങ്ങള്‍ വിശദമായി രേഖപ്പെടുത്തുകയും ചെയ്തു.
വിവിധ പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം ജില്ലയിലെ പ്രളയ നാശനഷ്ടങ്ങളെക്കുറിച്ച് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍ ജില്ലാകലക്ടര്‍ ടി.വി അനുപമയുമായും വിശദമായി ചര്‍ച്ച നടത്തി.
ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വടക്കാഞ്ചേരി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അനൂപ് കിഷോര്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷീജൂ, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത്, ഡെപ്യൂട്ടി കലക്ടര്‍ എം.ബി ഗിരീഷ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പ്ലാനിങ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനോടൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."