കൊവിഡ് ; നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും തിരിച്ചു വരുമെന്ന് സഊദി
ജിദ്ദ: കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അതിശക്തമായി കൊവിഡ് വീണ്ടും തിരിച്ചു വരാമെന്ന് സഊദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയുടെ മുന്നറിയിപ്പ്. കൊവിഡിന്റെ രണ്ടാം വരവിന്പല രാജ്യങ്ങളും സാക്ഷിയായിരിക്കുകയാണ്. സുരക്ഷാ നടപടികള്‍ നടപടികള്‍ അവഗണിച്ചതിന്റെ ഫലമാണിത്. അതിശക്തമായാണ് പലയിടത്തും വീണ്ടും വൈറസ് ബാധയുണ്ടായിട്ടുള്ളത്. നിര്‍ദേശങ്ങല്‍ അവഗണിച്ചാല്‍ അതുപോലുള്ളത് സഊദിയിലും അടുത്ത ആഴ്ചകളില്‍ പ്രതീക്ഷിക്കാമെന്നും മന്ത്രി അവലോകന ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മാസ്ക് ധരിച്ചും കര്‍ശനമായി സാമൂഹിക അകലം പാലിച്ചും മുന്‍കരുതല്‍ സ്വീകരിച്ചിരുന്നത് കൊണ്ടാണ് സഊദിയിൽ രോഗവ്യാപന തോത് വന്‍തോതില്‍ കുറഞ്ഞത്. തീവ്രപരിചരണ വിഭാഗത്തിന്റെ കഴിയുന്നവരുടെ എണ്ണവും ദിനം പ്രതി കുറഞ്ഞുവരികയാണ്. കൊവിഡ് വാക്സിന് പരീക്ഷണം സഊദിയിലും നടന്നുവരുന്നുണ്ട്. ആര്‍ക്കെങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ പോയി സാമ്പിള്‍ പരിശോധിക്കണമെന്നും ഏറ്റവും അടുത്തുള്ള തഥമ്മന്‍ ക്ലിനിക്കുകളില്‍ പോയി ചികിത്സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."