ക്ഷേമനിധി പെന്‍ഷന്‍ നിഷേധിച്ചതില്‍ പ്രതിഷേധം നിര്‍മാണ തൊഴിലാളി പെന്‍ഷന്‍കാര്‍ ക്ഷേമനിധി ഓഫിസില്‍ പരാതി നല്‍കി
പാലക്കാട്: ജില്ലയിലെ 3000 ത്തോളം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിര്‍മ്മാണ തൊഴിലാളി പെന്‍ഷനേഴ്‌സ് മേട്ടുപ്പാളയം ക്ഷേമനിധി ഓഫീസില്‍ പരാതി നല്‍കി.
ക്ഷേമനിധി ഓഫീസിന് മുന്നില്‍ സമരങ്ങളും പ്രതിഷേധങ്ങളും ഹൈക്കോടതി നിരോധിച്ച സാഹചര്യത്തിലാണ് പുതിയ സമര മാര്‍ഗ്ഗത്തിലൂടെ ക്ഷേമനിധി പെന്‍ഷനേഴ്‌സ് നൈനാന്‍ കോംപ്ലക്‌സിലെ ഓഫീസിന് മുന്നില്‍ ഒത്തു ചേര്‍ന്നത്. നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പെന്‍ഷനേഴ്‌സിന് അര്‍ഹരായ 3000 പേര്‍ക്കാണ് മറ്റൊരു പെന്‍ഷന്‍ വാങ്ങിയെന്ന് പറഞ്ഞ് ജില്ലയിലെ ക്ഷേമനിധി ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
വാര്‍ധക്യകാലവികലാംഗവിധവാ ക്ഷേമപെന്‍ഷനുകളായി സര്‍ക്കാരില്‍ നിന്നും 600 രൂപയാണ് വിതരണം ചെയ്യുന്നത്. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പ്രതി മാസം 1100 രൂപയാണ് വിതരണം ചെയ്തു വരുന്നത്. ഇവരില്‍ ചിലര്‍ക്ക് സാമൂഹ്യപെന്‍ഷനുകളായ വാര്‍ധക്യകാലവിധവാ പെന്‍ഷനുകളും ലഭിക്കുന്നുണ്ട്. ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയതോടെ ഇവര്‍ക്ക് 500 രൂപ പ്രതിമാസം മാസം നഷ്ടമാണ് ഉണ്ടായത്.
ഓണം പ്രമാണിച്ച് കഴിഞ്ഞ മൂന്നുമാസത്തെ പെന്‍ഷനും അടുത്ത മൂന്നുമാസത്തെ അഡ്വാന്‍സും ഉള്‍പ്പെടെ 6600 രൂപ ലഭിക്കേണ്ടവര്‍ക്ക് 3600 രൂപമാത്രമാണ് ലഭിച്ചത്. 28,000 പെന്‍ഷന്‍ തൊഴിലാളികളില്‍ 2000ത്തോളം പേരുടെ ക്ഷേമ പെന്‍ഷന്‍ ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ തടയുകയും ചെയ്തു.
പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ക്ഷേമനിധി ഓഫീസ് ജീവനക്കാര്‍ സഹകരിക്കണമെന്നും ക്ഷേമനിധി പെന്‍ഷന്‍ തടയരുതെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി) ജില്ലാ സെക്രട്ടറി ഇ പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി എന്‍ രാജപ്പന്‍, ജില്ലാ കമ്മിറ്റിയംഗം ഭാസ്‌ക്കരന്‍, രവീന്ദ്രന്‍, ടി കെ വാസുദേവന്‍, രാമകൃഷ്ണന്‍ കരിമ്പ എന്നിവര്‍ സംസാരിച്ചു.
ആധാര്‍ ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് ഇരട്ട പെന്‍ഷനുകള്‍ കണ്ടെത്തി അവ നിര്‍ത്തലാക്കിയതും, ആധാര്‍ നമ്പര്‍ ലഭ്യമാകാത്തവര്‍ക്കുമാണ് ക്ഷേമ പെന്‍ഷനുള്‍ മുടങ്ങിയതെന്നും ഈ മാസം ആധാര്‍ ബന്ധിച്ചവര്‍ക്ക് അടുത്തമാസം പെന്‍ഷന്‍ നല്‍കുന്നതിന് തടസമില്ലെന്നും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പിന്നീട് അറിയിച്ചു. ക്ഷേമനിധി പെന്‍ഷനുകളില്‍ ഒന്നു മാത്രമെ ഒരാള്‍ക്ക് ലഭിക്കൂ എന്ന് സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."