മോദി അനുകൂല തരംഗം കേരളത്തില്‍ ഇല്ലാതെ പോയത് മലയാളിയുടെ കഴിവു കേടാണോ, പരിശോധിക്കണം- വി മുരളീധരന്‍
തിരുവനന്തപുരം: മോദിക്ക് അനുകൂലമായി രാജ്യവ്യാപകമായി ഉണ്ടായ വികാരം കേരളത്തില്‍ പ്രതിഫലിക്കാതെ പോയത് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.
'രാജ്യം മുഴുവന്‍ സഞ്ചരിക്കുകയും ബന്ധങ്ങളുണ്ടാക്കുകയും ചെയ്യുന്ന മലയാളിക്ക് ഈ വികാരം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇത് മലയാളിയുടെ കഴിവുകേടാണോ ചിന്താരീതിയുടെ കുഴപ്പമാണോ എന്ന് പരിശോധിക്കണം'- സ്വകാര്യ ചാനലിനോട് അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് ബി.ജെ.പിയോട് അകല്‍ച്ചയെന്നത് ഊതിപ്പെരുപ്പിച്ച കഥകളാണെന്നും കേരളത്തില്‍
താന്‍ പാര്‍ട്ടിയുടെ ഭാഗമാണ് പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായിട്ട് വി. മുരളീധരന്‍ എന്നൊരാളില്ല. മന്ത്രിസ്ഥാനം പാര്‍ട്ടിയെ ശക്തിപ്പെടുത്തും. സംഘടനാപരമായി വലിയ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയ്ക്കകത്തില്ലെന്നും കേരളത്തിന് മേല്‍ അമിത് ഷായ്ക്കുള്ള പ്രതീക്ഷയാണ് തന്റെ മന്ത്രിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."