HOME
DETAILS
MAL
സ്വര്‍ണക്കടത്തിന് ടെലഗ്രാം ഗ്രൂപ്പ് പേര് സി.പി.എം കമ്മിറ്റി
backup
October 20 2020 | 01:10 AM
കൊച്ചി: സ്വര്‍ണക്കടത്തിനായി സി.പി.എം കമ്മിറ്റി എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയിരുന്നുവെന്ന് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയകേസിലെ പ്രതി സരിത്തിന്റെ മൊഴി. ഇത് സംബന്ധിച്ച് സരിത്ത് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് കൊടുത്ത മൊഴിയാണ് പുറത്തായത്. കേസിലെ മറ്റൊരുപ്രതിയായ സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്.
തുടര്‍ന്ന് തന്നേയും കേസിലെ മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, കെ.ടി റമീസ് എന്നിവരെയും അതില്‍ ചേര്‍ക്കുകയായിരുന്നെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.
ഈ ഗ്രൂപ്പിലൂടെയാണ് സ്വര്‍ണക്കടത്ത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നതെന്നും റമീസായിരുന്നു എല്ലാത്തിനും ചുക്കാന്‍ പിടിച്ചിരുന്നതെന്നും മൊഴിയിലുണ്ട്. കേസിലെ മുഖ്യപ്രതിയായ ഫൈസല്‍ ഫരീദിനെ തനിക്ക് നേരിട്ടറിയില്ല. റമീസിനായിരുന്നു ഫൈസല്‍ ഫരീദുമായി നേരിട്ടുബന്ധമെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."