HOME
DETAILS
MAL
മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സഹായിക്കുന്നു: ചെന്നിത്തല
backup
October 20 2020 | 01:10 AM
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സഹായിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഴുവന്‍ ഉത്തരവാദിത്തങ്ങളും ശിവശങ്കര്‍ ഏറ്റെടുക്കുകയാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും അറിഞ്ഞുകൊണ്ടാണ് നടന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടിയ കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിന് നാണക്കേടാണെന്നും ചെന്നിത്തല വ്യക്തമാക്കി. കളമശ്ശേരി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ രോഗി മരിച്ച സംഭവം കൊവിഡ് പ്രതിരോധം പാളിയതിന്റെ നേര്‍കാഴ്ചയാണ്. അഴിമതിയും ചൂഷണവും നടത്തുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ യു.ഡി.എഫ് വഞ്ചനാദിനം ആചരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."