ഇന്ത്യയിലെ ഇസ്‌റാഈല്‍ എംബസിയില്‍ ഇനി വാട്ടര്‍ അറ്റാഷെയും, ജലസേചന മേഖലയ്ക്ക് പിന്തുണ നല്‍കാനെന്ന്
ന്യൂഡല്‍ഹി: മോദി- നെതന്യാഹു കൂട്ടുകെട്ടില്‍ ഇന്ത്യാ- ഇസ്‌റാഈല്‍ ബന്ധം പ്രതിരോധത്തിനു പുറമേ കാര്‍ഷിക ജലസേചന മേഖലകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൃഷി, ജലവിനിയോഗം എന്നീ മേഖലകളില്‍ ഇസ്‌റാഈലിന്റെ സാങ്കേതികവിദ്യ അടക്കമുള്ളവ ഇന്ത്യയ്ക്കു പകര്‍ന്നു നല്‍കാന്‍ ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയില്‍ 2021 ജനുവരി മുതല്‍ പ്രത്യേക വാട്ടര്‍ അറ്റാഷെയെ കൂടി നിയമിക്കും.
ഇന്ത്യയിലെ ഇസ്‌റാഈല്‍ സ്ഥാനപതി റോണ്‍ മാല്‍ക്ക ആണ് ഇക്കാര്യം അറിയിച്ചത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുവേണ്ടി പ്രത്യേക കോണ്‍സലിനേയും ഇസ്‌റാഈല്‍ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇസ്‌റാഈല്‍ എംബസിയിലുള്ള കാര്‍ഷിക അറ്റാഷെക്കൊപ്പം ജല അറ്റാഷെയും പ്രവര്‍ത്തിക്കും. ജല വിനിയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയും ഇസ്‌റാഈലും തമ്മില്‍ തന്ത്രപരമായ സഹകരണമാണ് ഉള്ളത്. കൊവിഡ് പ്രതിസന്ധി അകലുന്നതോടെ ജലസേചനം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നായി മാറും. ഇതിനെ നേരിടുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കാന്‍ ഇസ്‌റാഈലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജല വിനിയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ -ഇസ്‌റാഈല്‍ സഹകരണം വളരെയധികം മുന്നോട്ടു പോയിക്കഴിഞ്ഞു. ആദ്യ പദ്ധതി യുപിയില്‍ നടപ്പാക്കി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മാല്‍ക്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."