HOME
DETAILS
MAL
മുരളീധരന് ഒന്നല്ല, രണ്ട് സുപ്രധാന വകുപ്പുകള്‍; പ്രവാസികളുടെ പ്രശ്നത്തില്‍ ഇടപെടുമെന്ന് പ്രതികരണം
backup
May 31 2019 | 09:05 AM
ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായ വി. മുരളീധരന് രണ്ട് സുപ്രധാന വകുപ്പുകള്‍. വിദേശകാര്യം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളാണ് മുരളീധരന് നല്‍കിയിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള നാടാണ് കേരളമെന്നും പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്നും വി. മുരളീധരന് പറഞ്ഞു.
എസ്. ജയശങ്കറാണ് വിദേശകാര്യ മന്ത്രി. അദ്ദേഹത്തിന് കീഴിലായിരിക്കും മുരളീധരന്റെ സ്ഥാനം. പ്ലര്ഹാദ് ജോഷിയാണ് പാര്‍ലമെന്ററി കാര്യ മന്ത്രി.
വിദേശകാര്യ രംഗത്ത് നേരത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ തനിക്ക് വിഷയങ്ങളില്‍ ഇടപെടാന്‍ സാധിക്കുമെന്ന് മുരളീധരന് പറഞ്ഞു. എല്ലാവരേയും ഒരുമിച്ചു കൊണ്ടു പോവുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."