ചെന്നൈ ഹൈക്കോടതി ഉത്തരവ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോടതികള്‍ക്ക് കനത്ത സുരക്ഷ അഭിഭാഷകര്‍ ബഹിഷ്‌കരണം തുടരുന്നു
ഗൂഡല്ലൂര്‍: അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതിക്കും ജില്ലാ കോടതിക്കും നേരിട്ട് നടപടിയെടുക്കാമെന്ന ചെന്നൈ ഹൈക്കോടതി ഉത്തരവിനെതിരേ തമിഴ്‌നാട്ടില്‍ അഭിഭാഷകരുടെ പ്രതിഷേധം തുടരുന്നു.
ബാര്‍ അസോസിയേഷന്റെ പരിധിയില്‍വരുന്നത് കോടതികള്‍ ചെയ്യുന്നതാണ് അഭിഭാഷകരുടെ പ്രതിഷേധത്തിനിടയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് 125 ഓളം അഭിഭാഷകരെ സസ്പന്‍ഡ് ചെയ്തിട്ടുണ്ട്.
ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ അഭിഭാഷകരുടെ നേതൃത്വത്തില്‍ ചെന്നൈ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാനത്ത് ഉടനീളം കോടതികള്‍ക്ക് കനത്ത സുരക്ഷയാണൊരുക്കിയിരിക്കുന്നത്.
അതേ സമയം അഭിഭാഷകരുടെ പ്രതിഷേധത്തിനിടെ കനത്ത പൊലിസ് സുരക്ഷയിലാണ് ഗൂഡല്ലൂരില്‍ കോടതി നടപടിക്രമങ്ങള്‍ നടന്നത്. പ്രക്ഷോഭം സംസ്ഥാന വ്യാപകമായി ശക്തമാക്കാന്‍ അഭിഭാഷകരുടെ യോഗം തീരുമാനിച്ച സാഹചര്യത്തിലാണ് കോടതിക്ക് മുന്നില്‍ സുരക്ഷ ശക്തമാക്കിയത്.
കോടതി സാധാരണ പോലെ പ്രവര്‍ത്തിച്ചു. കേസുകളുമായി ബന്ധപ്പെട്ടവര്‍ കോടതിയിലെത്തുകയും ചെയ്തിരുന്നു. ഡിവൈ.എസ്.പി തിരുമേനിയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്.
കനത്ത സുരക്ഷയില്‍ ജഡ്ജി തമിഴ്‌ശെല്‍വന്‍ കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ചെന്നൈ ഹൈക്കോടതി ഉത്തരവിനെതിരെ ജൂണ്‍ ഒന്ന് മുതല്‍ തമിഴ്‌നാട്ടില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരമുള്‍പെടെയുള്ള പ്രക്ഷോഭങ്ങള്‍ നടത്തി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."