ഉത്തരവാദിത്ത ടൂറിസം മിഷന് പ്രവര്‍ത്തനങ്ങള്‍ മൂന്നാം വര്‍ഷത്തിലേക്ക്
തിരുവനന്തപുരം: ജനപങ്കാളിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി ഉത്തരവാദിത്ത ടൂറിസം മിഷന് മൂന്നാം വര്‍ഷത്തിലേക്ക്. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും.
തുടര്‍ന്ന് 28 വരെ വിവിധ വിഷയങ്ങളില്‍ വെബിനാറുകള്‍ നടക്കും. ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിനു ലഭ്യമാക്കുക എന്ന ഉത്തരവാദിത്വ ടൂറിസം ആശയത്തെ പരിപോഷിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം മിഷന്.
ഉത്തരവാദിത്ത ടൂറിസം മിഷനില്‍ ഇരുപതിനായിരത്തോളം യൂണിറ്റുകളും ഒരു ലക്ഷം ഗുണഭോക്താക്കളുമുണ്ട്. 2017 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന് നിലവില്‍ വന്നതിനു ശേഷം നാല് അന്താരാഷ്ട്ര അവാര്‍ഡുകളും മൂന്ന് ദേശീയ അവാര്‍ഡും ഉള്‍പ്പെടെ ഏഴ് പ്രധാന അവാര്‍ഡുകളും പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."